ആദ്യത്തെ കൺമണി, രണ്ടു വയസുകാരിക്ക് സ്വന്തം കരള്‍ പകുത്ത് നല്‍കാനൊരുങ്ങി ഒരച്ഛൻ. പണമില്ലാത്തതുമൂലം ഒരുതവണ മാറ്റിവെച്ച ശസ്ത്രക്രിയ നടത്താന്‍ നല്ല മനസുള്ളവര്‍ കൂടി കനിയണം.

ആലപ്പുഴ : ആദ്യത്തെ കണ്‍മണിയായ രണ്ടു വയസ്സുകാരിക്ക് സ്വന്തം കരള്‍ പകുത്ത് നല്‍കി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള ശ്രമത്തിലാണ് കുട്ടനാട്ടുകാരനായ സനീഷ് കുമാര്‍. ജന്മനാ ഗുരുതര കരള്‍ രോഗവുമായി ജനിച്ച ശ്രീനികയ്ക്ക് ഇനി ചികിത്സ മതിയാവില്ലെന്നും കരള്‍മാറ്റിവെച്ചേ പറ്റൂവെന്നുമാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. പണമില്ലാത്തതുമൂലം ഒരുതവണ മാറ്റിവെച്ച ശസ്ത്രക്രിയ നടത്താന്‍ നല്ല മനസുള്ളവര്‍ കൂടി കനിയണം. 

കുട്ടനാട് മങ്കൊമ്പ് സ്വദേശിയാണ് സനീഷ് കുമാര്‍. വെല്‍ഡിംഗ് പണിക്കാരനെങ്കിലും ജോലിക്ക് പോയിട്ട് നാളുകളായി. കരള്‍മാറ്റത്തിനുള്ള ശസ്ത്രകിയക്ക് മുന്നോടിയായി മരുന്ന കഴിക്കുന്നതിനാല്‍ ജോലിക്ക് പോകാന‍് കഴിയില്ല. നാലാം മാസം പ്രതിരോധ കുത്തിവെയ്പ് എടുക്കുമ്പോഴാണ് മകള്‍ ശ്രീനികയുടെ ഗുരുതര കരള്‍ രോഗം തിരിച്ചറിയുന്നത്. കുഞ്ഞിന്‍റെ ശരീരം മുഴുവന് മഞ്ഞനിറമാണ്. രോഗം കൂടുമ്പോള്‍ വയര്‍വീർത്ത് വരും. ശരീരമാകെ ചെറിച്ചിലുമുണ്ടാകും. രാത്രിയിൽ ഉറക്കമില്ലാതെ കരയും. ചികില്‍സ കൊണ്ട് ഇനി കാര്യമില്ലെന്നും കരൾ മാറ്റിവെച്ചേ മതിയാകൂ എന്നും ഡോക്ടർമാര് അറിയിച്ചതോടെയാണ് സ്വന്തം കരള്‍ പാതി പകുത്ത് നല്കാന്‍ സനീഷ് തീരുമാനിച്ചത്.

കൊച്ചിയിലെ ആസ്റ്റർ മെഡിസിറ്റിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്. അടുത്തിടെ തീയതി നിശ്ചയിച്ചതാണ്.37 ലക്ഷം രൂപവേണം. പണം ഇല്ലാത്തതിനാല്‍ മാറ്റിവെക്കേണ്ടി വന്നു. ചമ്പക്കുളം ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജീവൻ രക്ഷാസമിതി രൂപീകരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കിന്റെ ചമ്പക്കുളം ശാഖയിലെ അക്കൗണ്ടിലേയ്ക്കോ അച്ഛൻ സനീഷിന്റെ ഗൂഗിൾ പേ നമ്പറിലേയ്ക്കോ ശ്രീനികയ്ക്കായി പണം അയയ്ക്കാം. 

SANEESH KUMAR 

AC NO: 11540100189804 

IFSC : FDRL0001154 

BRANCH: NEDUMUDY /THEKKEKKARA

GPAY : 9645143627 


YouTube video player