Asianet News MalayalamAsianet News Malayalam

'അവളുടെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ട്'; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ഫാത്തിമ ലത്തീഫിന്‍റെ പിതാവ്

പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്‍റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് പറഞ്ഞു.

fathima latheefs father says classmates also have role in fathimas suicide
Author
Delhi, First Published Dec 4, 2019, 11:07 AM IST

ദില്ലി: ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ മലയാളി വിദ്യാര്‍ത്ഥി ഫാത്തിമ ലത്തീഫിന്‍റെ മരണത്തില്‍ സഹപാഠികള്‍ക്കും പങ്കുണ്ടെന്ന് ഫാത്തിമയുടെ പിതാവിന്‍റെ വെളിപ്പെടുത്തല്‍.  പഠനസംബന്ധമായി ഉണ്ടായ അസൂയയുടെയും ഇഷ്ടക്കേടിന്‍റെയും ഭാഗമായി സഹപാഠികളില്‍ ചിലര്‍ ഫാത്തിമയെ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചിരുന്നതായി ലത്തീഫ് പറഞ്ഞു.

തന്നെ മാനസികമായി പീഡിപ്പിച്ച ഓരോരുത്തരുടെയും പേരുകള്‍ ഫാത്തിമ എഴുതിവച്ചിട്ടുണ്ട്. അതെല്ലാം ഇന്ന് പ്രധാനമന്ത്രിക്ക് കൈമാറുമെന്ന് ലത്തീഫ് അറിയിച്ചു. തുടര്‍ന്ന് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ മാധ്യമങ്ങളോട് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തില്‍ കേന്ദ്ര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടാണ് ഫാത്തിമയുടെ കുടുംബം ഇന്ന് പ്രധാനമന്ത്രിയെ കാണുന്നത്. കൊല്ലം എംപി എന്‍കെ പ്രേമചന്ദ്രനും ഫാത്തിമയുടെ കുടുംബത്തിനൊപ്പമുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയുടെ സമയത്തെക്കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

Read Also: ഫാത്തിമ ലത്തീഫിന്‍റെ കുടുംബം ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും

നവംബര്‍ ഒമ്പതിനാണ് ഫാത്തിമ ലത്തീഫിനെ ആത്മഹത്യ ചെയ്ത നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത്. ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അധ്യാപകനായ സുദര്‍ശന്‍ പത്മനാഭനാണ് മരണത്തിന് ഉത്തരവാദി എന്നായിരുന്നു ഫോണിലെ ആത്മഹത്യാക്കുറിപ്പില്‍ ഫാത്തിമ പറഞ്ഞിരുന്നത്.  

Read Also: ഫാത്തിമയുടെ മരണം: മൊബൈലിലെ ആത്മഹത്യാക്കുറിപ്പ് മരണത്തിന് മുമ്പ് എഴുതിയതെന്ന് സ്ഥിരീകരണം


Follow Us:
Download App:
  • android
  • ios