ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിൽ സി പി എം സ്ഥാനാർഥിയായി മത്സരിക്കുന്നു. ചെള്ളക്കര വാർഡിലാണ് അദ്ദേഹം ജനവിധി തേടുന്നത്. മുൻപ് നഗരസഭാ ചെയർമാനായിരുന്ന കാരായി ചന്ദ്രശേഖരൻ കേസിന്റെ ജാമ്യവ്യവസ്ഥയെ തുടർന്ന് സ്ഥാനം രാജിവെച്ചിരുന്നു.
കണ്ണൂർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിൽ സി പി എം സ്ഥാനാർഥി. തലശ്ശേരി നഗരസഭ ചെള്ളക്കര വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയത്. 2015ൽ തലശ്ശേരി നഗരസഭ ചെയർമാനായിരുന്നു കാരായി ചന്ദ്രശേഖരൻ. ജാമ്യ വ്യവസ്ഥ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് തടസ്സം ഉണ്ടായതിനാൽ ചെയർമാൻ സ്ഥാനം രാജി വെച്ചിരുന്നു.


