അധിക സീറ്റുകൾ വേണമെന്ന് ആവശ്യത്തിൽ ലീഗ് കടുംപിടുത്തം തുടർന്നതോടെ സീറ്റ് വിഭജനം പൂർത്തിയായില്ല. ഇതിനിടെയാണ് മുൻ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ കയ്യൊപ്പോട് കൂടിയ കത്ത് ലീഗ് നേതൃത്വം പുറത്തുവിട്ടത്.

കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ സീറ്റ് വിഭജനത്തിൽ കോൺഗ്രസിന് ചെക്ക് വച്ച് ലീഗ്. വാരം ഡിവിഷൻ വാഗ്ദാനം ചെയ്തുള്ള മുൻ ഡിസിസി അധ്യക്ഷന്റെ കത്ത് ലീഗ് പുറത്ത് വിട്ടു. അധിക സീറ്റുകൾ വേണമെന്ന് ആവശ്യത്തിൽ ലീഗ് കടുംപിടുത്തം തുടർന്നതോടെ സീറ്റ് വിഭജനം പൂർത്തിയായില്ല. ഇതിനിടെയാണ് മുൻ ഡിസിസി അധ്യക്ഷൻ സതീശൻ പാച്ചേനിയുടെ കയ്യൊപ്പോട് കൂടിയ കത്ത് ലീഗ് നേതൃത്വം പുറത്തുവിട്ടത്. വാരം ഡിവിഷൻ നൽകുമ്പോൾ തത്തുല്യമായ സീറ്റ് പകരം തരണമെന്ന് കത്തിൽ ഉണ്ടെന്ന് കോൺഗ്രസും പറയുന്നു. സീറ്റ് വിഭജനത്തിൽ തൽസ്ഥിതി തുടരാനാണ് കെപിസിസി നേതൃത്വം ഡിസിസിക്ക് നൽകിയ നിർദ്ദേശം. ലീഗും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാതെ വന്നതോടെ കണ്ണൂർ കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം കടുത്ത പ്രതിസന്ധിയിലാണ്.

YouTube video player