Asianet News MalayalamAsianet News Malayalam

കൊല്ലത്ത് സ്ഥിതി ഗുരുതരം; ജില്ലാ ജയിലിൽ 57 തടവുകാർക്ക് കൊവിഡ്

36 ജയിൽ ഉദ്യാഗസ്ഥരുടെ  പരിശോധനാ ഫലം നെഗറ്റീവ്. 

Fifty seven prisoners tested covid positive in kollam
Author
kollam, First Published Aug 2, 2020, 9:52 PM IST

കൊല്ലം: കൊല്ലം ജില്ലാ ജയിലിൽ ഇതുവരെ 57  തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രോഗം മൂർഛിച്ച മൂന്നു പേരെ പാരിപ്പിള്ളി ഗവൺമെന്‍റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധന നടത്തിയ 36 ജയിൽ ഉദ്യാഗസ്ഥരുടെ  പരിശോധനാ ഫലം നെഗറ്റീവായി. എന്നാല്‍ ജയിൽ സൂപ്രണ്ടടക്കം 36 ഉദ്യോഗസ്ഥരും ജയിലിൽ തന്നെ നിരീക്ഷണത്തിൽ കഴിയും. 141 തടവുപുള്ളികളുടേയും ആന്‍റിജന്‍ പരിശോധന പൂർത്തിയായി.

കൊവിഡ് സ്ഥിരീകരിച്ചവരിൽ 54 പേരെ കൊല്ലം ചന്ദനത്തോപ്പ് ഐറ്റിഐയിലെ കൊവിഡ് പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഇവിടെ സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. ജില്ലാ ജയിൽ ഉൾപ്പെടുന്ന തേവള്ളി ഡിവിഷൻ ക്ലസ്റ്ററാക്കി കണ്ടെയിന്‍മെന്‍റ് സോണാക്കിയേക്കും.

 

Follow Us:
Download App:
  • android
  • ios