സസ്പെന്‍ഷന്‍ നടപടി പുനപരിശോധിക്കുന്നതില്‍ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കും. വൈകിട്ട് ഓണ്‍ലൈനായിട്ട് ആയിരിക്കും ചര്‍ച്ച. 

തിരുവനന്തപുരം: കെഎസ്ഇബിയില്‍ (KSEB) സമരം നടത്തുന്ന അസോസിയേഷന്‍ നേതാക്കളുമായി ചെയര്‍മാന്‍ നേരിട്ട് ചര്‍ച്ച നടത്തില്ല. ഫിനാന്‍സ് ഡയറക്ടറായിരിക്കും ചര്‍ച്ച നടത്തുക. സസ്പെന്‍ഷന്‍ നടപടി പുനപരിശോധിക്കുന്നതില്‍ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായേക്കും. വൈകിട്ട് ഓണ്‍ലൈനായിട്ട് ആയിരിക്കും ചര്‍ച്ച. ഓഫീസേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം ജി സുരേഷ്കുമാര്‍, ബി ഹരികുമാര്‍, ജാസ്മിന്‍ ബാനു എന്നിവരുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നത്. അനധികൃതമായി അവധിയെടുത്തെന്ന് ആരോപിച്ചാണ് ദേശീയ പണിമുടക്കിന്‍റെ ഒന്നാം ദിവസം തന്നെ ജാസ്മിന്‍ ബാനുവിനെ സസ്പെന്‍റ് ചെയ്തത്. ഡയസ്നോണ്‍ ഉത്തരവ് തള്ളിയതിനും ചെയര്‍മാനെതിര ദുഷ്പ്രചരണം നടത്തിയതിനുമാണ് സംഘടന ഭാരവാഹികളെ സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ ചട്ടപ്രകാരമുള്ള നടപടികള്‍ മാത്രമാണ് സ്വീകരിച്ചതെന്ന നിലപാടിലാണ് ചെയര്‍മാന്‍ ബി അശോക്. വൈദ്യുതി മന്ത്രിയും ചെയര്‍മാനെ പിന്തുണയ്ക്കുന്നു. ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ഉന്നയിക്കപ്പെട്ടിട്ടില്ലെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.