ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണെന്നും കെഎൻ ബാലഗോപാൽ

തിരുവനന്തപുരം: ഗവർണർ കത്ത് നൽകിയ സംഭവത്തിൽ ഇന്ത്യയിൽ തന്നെ ഇത്തരം സംഭവങ്ങളുണ്ടോയെന്ന് തനിക്കറിഞ്ഞുകൂടായെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നൽകിയിട്ടുണ്ട്. അക്കാര്യത്തിൽ താൻ പ്രതികരിക്കുന്നത് ശരിയല്ല. താൻ നടത്തിയത് പരസ്യ പ്രതികരണമാണ്. അക്കാര്യത്തിൽ ഇനിയൊരു വിശദീകരണത്തിന്റെയോ പ്രതികരണത്തിന്റെയോ ആവശ്യമില്ല. ഗവർണർ മുഖ്യമന്ത്രിക്ക് നൽകിയ കത്തും തിരിച്ച് നൽകിയ കത്തും താൻ കണ്ടിട്ടില്ല. ഭരണഘടനാപരമായി കാര്യങ്ങൾ നടക്കും. മന്ത്രിമാരെ നിശ്ചയിക്കുന്നത് മുഖ്യമന്ത്രിയാണ്. വിഷയത്തിൽ വലിയ തോതിൽ ചർച്ച നടക്കുന്നുണ്ടല്ലോയെന്നും മന്ത്രി പറഞ്ഞു.

YouTube video player

കത്തിൽ ബാലഗോപാലിനെതിരെ ഗുരുതര ആരോപണങ്ങൾ

  • ബാലഗോപാലിൽ ഉള്ള പ്രീതി നഷ്ടമായെന്ന് കത്തിൽ ഗവർണർ
  • അർഹമായ ഗൗരവത്തോടെ മുഖ്യമന്ത്രി നടപടിയെടുക്കണമെന്ന് ഗവർണർ
  • 'ബാലഗോപാൽ ഗവർണറുടെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചു'
  • 'ഗവർണറുടെ ഓഫീസിന്റെ അന്തസ് നശിപ്പിക്കാൻ ശ്രമിച്ചു'
YouTube video player
  • ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തി'
  • 'ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി സംസാരിച്ചു'
  • 'ബാലഗോപാലിന്റെ പ്രസംഗം കേരളവും മറ്റു സംസ്ഥാനങ്ങളും തമ്മിൽ ഭിന്നത ഉണ്ടാക്കുന്നത്'
  • 'ഓരോ സംസ്ഥാനത്തും ഓരോ ഉന്നത വിദ്യാഭ്യാസ നയമാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നു'
  • 'പ്രസംഗം വ്യത്യസ്ത സംസ്കാരങ്ങളെ ഉൾക്കൊള്ളുന്ന കേരള പാരമ്പര്യത്തിന് വിരുദ്ധം'
  • 'പ്രസംഗം ഗവർണർ മറ്റൊരു സംസ്ഥാനക്കാരൻ ആകണമെന്ന ഭരണഘടനാ സങ്കൽപ്പത്തിന് വിരുദ്ധം'
  • 'രാജ്യ ഐക്യത്തിനു കേരളം നൽകിയ സംഭാവനയെപ്പറ്റി ബാലഗോപാലിന് അറിവില്ല'
  • 'രാഷ്ട്ര ഐക്യത്തിനായി നിലകൊണ്ട ആചാര്യന്മാരെ തള്ളുന്നതാണ് ബാലഗോപാലിന്റെ നിലപാട്'

ബാലഗോപാലിനെ വിമർശിക്കാൻ ഇഎംഎസിനെയും ഗവർണർ കൂട്ടുപിടിച്ചു. 'ബാലഗോപാലിന്റെ പ്രസംഗം ദിവാൻ ഭരണത്തെ എതിർത്ത ഇഎംഎസിന്റെ നിലപാടിനും വിരുദ്ധം' എന്നാണ് കത്തിലെ പരാമർശം. ഇഎംഎസ് ഇന്ത്യൻ ഐക്യത്തിനായി നിലകൊണ്ടുവെന്നും ഗവർണർ പുകഴ്ത്തി.