കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.25 കോടി രൂപ തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.
ദില്ലി: സാമ്പത്തിക തട്ടിപ്പ് കേസിൽ കേസില്‍ പാലാ എം എല്‍ എ മാണി സി കാപ്പന് സുപ്രീം കോടതി നോട്ടീസ്. മുംബൈ വ്യവസായി ദിനേശ് മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ്.
ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഓഹരി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 3.25 കോടി രൂപ തട്ടിയെന്ന ദിനേശ് മേനോന്റെ പരാതിയില്‍ എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തത്.
എന്നാല്‍ ഈ കേസിലെ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ദിനേശ് മേനോന്‍ സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.
Read Also: മണിച്ചന്‍റെ വിടുതല്‍ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ വിമര്‍ശനം
കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചന്‍റെ വിടുതല്‍ ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കോടതി ചോദിച്ചു.ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരും. സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽജാമ്യം നൽകുമെന്നും കോടതി വാക്കാല്‍ പറഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും, 19ന് മുഴുവൻ ഫയലുകളും ഹാജരാക്കാൻ ജയിൽ ഉപദേശക സമിതിക്ക് കോടതി നിർദേശം നല്‍കി.സംസ്ഥാന സർക്കാർ കൊണ്ടുവന്ന മുദ്രവച്ച കവർ സ്വീകരിക്കാൻ ഇന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തയാറായില്ല.20 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചനു വേണ്ടി ഭാര്യയാണ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
സൈബര്‍ ക്വട്ടേഷന്‍കാര്‍ക്ക് ഓര്‍മ്മയുണ്ടോ കല്ലുവാതുക്കലെ മണിച്ചനെ? (പി ജി സുരേഷ് കുമാർ എഴുതുന്നു)
പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്. കല്ലുവാതുക്കല്‍ വിഷമദ്യദുരന്തം നടന്ന ദിവസങ്ങള്‍. മുഖ്യപ്രതി മണിച്ചനെ തെളിവെടുപ്പിനായി ചിറയിന്‍കീഴ് ഗോഡൗണിലേക്കെത്തിക്കുമ്പോള്‍ ഞാനും ക്യാമറാമാന്‍ അയ്യപ്പനും സഹായി ഗോപനും സാരഥി രാജേഷും മാത്രമെ മാധ്യമസംഘമായുള്ളൂ. പ്രത്യേക അന്വേഷണസംഘത്തിലെ പ്രധാനി കെകെ ജോഷ്വ ഒരു ചെറു ചുറ്റികയെടുത്ത് ഗോഡൗണിന്റെ മുറ്റത്തെ സ്‌ളാബില്‍ മുട്ടുന്നു.
അക്ഷോഭ്യനായി മണിച്ചന്‍ ജീപ്പില്‍. അടുത്ത് ചെന്ന് മുഖം പകര്‍ത്തുമ്പോള്‍ ഇടതുകയ്യില്‍ പൊതിഞ്ഞ തോര്‍ത്തുകൊണ്ട് മുഖം പൊത്തി മുരണ്ടു. വകവെക്കാതെ അയ്യപ്പന്‍ അളന്ന് പകര്‍ത്തി ആ മുഖം. അന്വേഷണ ഉദ്യോഗസ്ഥര്‍ സ്ലാബില്‍ ചുറ്റിക കൊണ്ട് മുട്ടി മുട്ടി എത്തിയത് പതിനായിരക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിക്കാന്‍ മണിച്ചന്റെ തന്നെ ബുദ്ധിയിലും എഞ്ചിനീയറിങ് വൈഭവത്തിലും തീര്‍ത്ത ഭൂഗര്‍ഭ അറയിലേക്കാണ്. ദിവസത്തോളം നീണ്ട പരിശോധനയും തുരക്കലും പൂര്‍ത്തിയാക്കി ഞങ്ങള്‍ തിരുവനന്തപുരത്തേക്ക് മടങ്ങുമ്പോള്‍ പണ്ടകശാലക്കടവിന് സമീപം എതിരേറ്റത് നല്ല കൂര്‍ത്ത കല്ലുകളാണ്. (കൂടുതൽ വായിക്കാം)
