നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കോടതി 

ദില്ലി;കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസിലെ പ്രധാന പ്രതി മണിച്ചന്‍റെ വിടുതല്‍ ഹര്‍ജി വേനലവധിക്ക് ശേഷം പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്‍റെ ആവശ്യം സുപ്രീം കോടതി തള്ളി. നാല് മാസം സമയം നൽകിയിട്ടും ജയിൽ ഉപദേശക സമിതി എന്തുകൊണ്ട് തീരുമാനമെടുത്തില്ലെന്ന് കോടതി ചോദിച്ചു.ഉപദേശക സമിതി തീരുമാനം എടുത്തില്ലെങ്കിൽ കോടതിക്ക് തീരുമാനമെടുക്കേണ്ടി വരും. സർക്കാർ തീരുമാനം എടുത്തില്ലെങ്കിൽജാമ്യം നൽകുമെന്നും കോടതി വാക്കാല്‍ പറ‍ഞ്ഞു. കേസ് അടുത്ത വ്യാഴാഴ്ച പരിഗണിക്കും, 19ന് മുഴുവൻ ഫയലുകളും ഹാജരാക്കാൻ ജയിൽ ഉപദേശക സമിതിക്ക് കോടതി നിർദേശം നല്‍കി.സംസ്ഥാന സർക്കാർ കൊണ്ടുവന്ന മുദ്രവച്ച കവർ സ്വീകരിക്കാൻ ഇന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് തയാറായില്ല.20 വര്‍ഷമായി ജയിലില്‍ കഴിയുന്ന മണിച്ചനു വേണ്ടി ഭാര്യയാണ് വിടുതല്‍ ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്

Read Also;സൈബര്‍ ക്വട്ടേഷന്‍കാര്‍ക്ക് ഓര്‍മ്മയുണ്ടോ കല്ലുവാതുക്കലെ മണിച്ചനെ?