തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം. മരുന്നുകൾ സൂക്ഷിച്ച ​ഗോഡൗണിലാണ് തീ പടർന്നത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു.

ആലപ്പുഴ: ആലപ്പുഴ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം. മരുന്നുകൾ സൂക്ഷിച്ച ​ഗോഡൗണിലാണ് തീ പടർന്നത്. ആശുപത്രി കെട്ടിടത്തിൻ്റെ മൂന്നാം നിലയിലാണ് സംഭവം. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട് ആളുകളെല്ലാം പരിഭ്രാന്തിയിലാണ്. തീപിടുത്തത്തെ തുടർന്ന് താലൂക്ക് ആശുപത്രിയിലെ രോഗികളെ മാറ്റി. രോഗികളെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു. ആർക്കും കാര്യമായ പരിക്ക് ഇല്ലെന്നാണ് ലഭ്യമാകുന്ന വിവരം. എസിയിൽ നിന്ന് ഉണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming