ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ.  

ആലപ്പുഴ: അരൂർ (Aroor) ചന്തിരൂരിലെ പ്രീമിയർ സീഫുഡ് കമ്പനിയിൽ (Sea Food Company) തീപിടുത്തം ഉണ്ടായി. കെട്ടിടത്തിന്‍റെ മുകൾ നിലയിലാണ് തീപടർന്നത്. ആളപായമില്ല. ഫാക്ടറിയക്ക് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചേർത്തല, മട്ടാഞ്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. 

Click and drag to move