Asianet News MalayalamAsianet News Malayalam

സ്പിന്നിങ് മില്ലിലെ പരുത്തി അവശിഷ്ടങ്ങള്‍ക്ക് തീപിടിച്ചു; കോഴിക്കോട് കോട്ടണ്‍മില്ലില്‍ വൻ തീപിടിത്തം

മീഞ്ചന്തയിൽ നിന്നും മൂന്ന് യുണിറ്റ് ഫയര്‍ഫോഴസ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്നും ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

fire broke out in Kozhikode cotton mill
Author
Kozhikode, First Published Sep 26, 2021, 5:54 PM IST

കോഴിക്കോട്: കോഴിക്കോട് തിരുവണ്ണൂരിലെ കോട്ടൺമില്ലിൽ (cotton mill) തീപിടിത്തം. സ്പിന്നിങ് മില്ലിലെ വേസ്റ്റ് ട്രഞ്ചിലെ പരുത്തി അവശിഷ്ടങ്ങൾക്കാണ് തീപിടിച്ചത്. മീഞ്ചന്തയിൽ (Meenchanda) നിന്നും മൂന്ന് യുണിറ്റ് ഫയര്‍ഫോഴസ് എത്തി തീയണച്ചു. ആർക്കും പരിക്കില്ലെന്നും ഫയർഫോഴ്‌സ് അധികൃതർ അറിയിച്ചു.

Read More: കണ്ണൂരിൽ ഇരുനില കെട്ടിടത്തിൽ തീപ്പിടിത്തം, പൂട്ടിയിട്ടിരുന്ന കടകളിലേക്കും തീപടർന്നു

അതേസമയം കണ്ണൂരിൽ ഉദ്ഘാടനത്തിനായി തയ്യാറെടുക്കുന്ന ഹോം അപ്ലയൻസസ് ഷോറൂമിലും ഇന്ന് തീപിടിത്തമുണ്ടായി. ദേശീയ പാതയിൽ താണയിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അഞ്ച് കടമുറികൾ പൂർണ്ണമായി കത്തിനശിച്ചു. സമീപത്തുണ്ടായിരുന്ന  പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടർന്നു. കടകൾക്ക് ഉള്ളിൽ  സാധനങ്ങളില്ലായിരുന്നത് വലിയ ദുരന്തം ഒഴിവാക്കി. ഫയർഫോഴ്സെത്തി അരമണിക്കൂറിനകം തീയണക്കാനായി. തീപടർന്നത് എങ്ങനെയെന്ന് വ്യക്തമായിട്ടില്ല. 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക നിഗമനം. 

Read Also:  'പാലാ ബിഷപ്പിനെ തള്ളിപ്പറയില്ല', നാര്‍ക്കോട്ടിക്ക് ജിഹാദില്‍ ചിദംബരത്തെ തള്ളി സുധാകരന്‍

Read Also:  വീട്ടിലെത്തി ക്ഷമ ചോദിച്ചു സതീശന്‍, കുറ്റപ്പെടുത്തി സുധാകരന്‍; അടുക്കാതെ സുധീരന്‍, വെട്ടിലായി കോണ്‍ഗ്രസ്
Follow Us:
Download App:
  • android
  • ios