കുറ്റൂർ - തെങ്ങേലി റോഡിൽ ആഞ്ഞിലിമൂട്ടിൽ പടിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റോഡിലെ ആറടിയോളം വരുന്ന വെള്ളക്കെട്ടിൽ ഇറങ്ങിയ അഗ്നി ശമനസേന വാഹനത്തിൻ്റെ എൻജിനിൽ വെള്ളം കയറി പ്രവർത്തനം നിലയ്ക്കുകയായിരുന്നു. വാഹനം ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ മറ്റൊരു ലോറി ഉപയോഗിച്ച് വടംകെട്ടി കരകയറ്റി.
പത്തനംതിട്ട: തിരുവല്ലയിലെ കുറ്റൂർ തെങ്ങേലിയിൽ അത്യാസന്ന നിലയിലായ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ എത്തിയ അഗ്നിശമനസേനയുടെ വാഹനം വെള്ളക്കട്ടിൽപ്പെട്ടു. കുറ്റൂർ ഭാഗത്ത് രക്ഷാപ്രവർത്തനം നടത്തിയിരുന്ന ലോറി എത്തിച്ച് അഗ്നിശമനസേനയുടെ വാഹനം കരകയറ്റി.
കുറ്റൂർ - തെങ്ങേലി റോഡിൽ ആഞ്ഞിലിമൂട്ടിൽ പടിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ആയിരുന്നു സംഭവം. റോഡിലെ ആറടിയോളം വരുന്ന വെള്ളക്കെട്ടിൽ ഇറങ്ങിയ അഗ്നി ശമനസേന വാഹനത്തിൻ്റെ എൻജിനിൽ വെള്ളം കയറി പ്രവർത്തനം നിലയ്ക്കുകയായിരുന്നു. തുടർന്ന് പ്രദേശവാസികളും അഗ്നിശമന സേന ഉദ്യോഗസ്ഥരും ചേർന്ന് വാഹനം വെള്ളക്കെട്ടിൽ നിന്നും കരകയറ്റാൻ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു. തുടർന്ന് ദുരിതാശ്വാസ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തലയാർ സ്വദേശി രതീഷിന്റെ ലോറി എത്തിച്ച് വടംകെട്ടി അഗ്നിശമനസേനയുടെ വാഹനം കരകയറ്റുകയായിരുന്നു.
