സ്മാർട് സിറ്റിക്കുള്ളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടിത്തം. അഗ്നിശമനസേന യൂണിറ്റുകളെത്തി തീയണക്കാൻ ശ്രമിക്കുന്നു. സ്മാർട് സിറ്റി ഫേസ് ടുവില്‍ 20 നിലയുള്ള കെട്ടിടത്തിന്‍റെ മുകൾ നിലകളിലാണ് തീപടര്‍ന്നത്.

കൊച്ചി: സ്മാർട് സിറ്റിക്കുള്ളിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപ്പിടിത്തം. അഗ്നിശമനസേന യൂണിറ്റുകളെത്തി തീയണക്കാൻ ശ്രമിക്കുന്നു. സ്മാർട് സിറ്റി ഫേസ് ടുവില്‍ 20 നിലയുള്ള കെട്ടിടത്തിന്‍റെ മുകൾ നിലകളിലാണ് തീപടര്‍ന്നത്.

ലോക്ക്ഡൗണ്‍ മൂലം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരുന്ന കെട്ടിടത്തില്‍ കഴിഞ്ഞ ദിവസമാണ് ജോലികള്‍ പുനരാരംഭിച്ചത്. പെയിന്‍റ് അടക്കമുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഭാഗത്താണ് തീ പടര്‍ന്നിരിക്കുന്നത്. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്സ് സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മുകള്‍ നിലയിലാണ് തീപിടിച്ചത് എന്നതിനാല്‍ തീയണയ്ക്കുന്നത് ശ്രമകരമാണെങ്കിലും ശ്രമങ്ങള്‍ രാത്രി വൈകിയും തുടരുന്നുണ്ട്.