ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ വൻ തീ പിടുത്തം. ഡിപിഐ ജംഗ്ഷനിലെ അക്വേറിയം വില്‍ക്കുന്ന കടയ്ക്കാണ് തീ പിടിച്ചത്. രണ്ട് നിലയുള്ള കെട്ടിടത്തിനാണ് തീ പിടിച്ചത്. കെട്ടിടത്തില്‍ നിന്ന് മൂന്ന് വീടുകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂട്ടിയിട്ട പഴയ ഒപ്റ്റിക്കൽ കേബിലുകളാണ് തീപിടിച്ചത്. കെട്ടിടത്തിലേക്ക് ഉള്ളത് ഇടുങ്ങിയ വഴി ആയതിനാല്‍ ഫയർ എൻജിൻ കയറിപ്പോകാൻ പ്രയാസം നേരിട്ടു. തീ പിടിച്ച കെട്ടിയത്തിന് തൊട്ടടുത്ത് നിരവധി വീടുകളുണ്ട്. ഒരു വീട്ടിൽ നിന്നും മറ്റൊരു വീട്ടിലേക്ക് തീ പടരുന്ന സാഹചര്യവുമുണ്ട്. പരിസരവാസികളെ ഒഴിപ്പിക്കുന്നു. അഗ്നിശമന സേന തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്. ചെങ്കല്‍ച്ചൂള ഫയര്‍ സ്‌റ്റേഷനില്‍നിന്നുള്ള മൂന്ന് യൂണിറ്റ് സ്ഥലത്തെത്തി. മറ്റ് ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്ന് കൂടുതല്‍ യൂണിറ്റുകള്‍ എത്തിക്കും.