Asianet News MalayalamAsianet News Malayalam

'മാഫിയ സംഘങ്ങളുടെ വളർച്ചയുടെ ആദ്യ ഘട്ടം പാർട്ടി ഗ്രാമങ്ങളിലാണ് തുടങ്ങുന്നത്'; സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് സിപിഐ

പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നത് അപലപിക്കേണ്ടതാണ്. പാർട്ടിയെ മറയാക്കി ചിലർ അനാശാസ്യകരമായ പ്രവർത്തികളിൽ ഏ‌ർപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

first phase of the growth of mafia groups begins in the party village cpi p santhosh kumar stormed against the cpm
Author
Kannur, First Published Jul 9, 2021, 2:28 PM IST

കണ്ണൂർ: കണ്ണൂ‍രിലെ സിപിഎം പാ‍ർട്ടി ഗ്രാമങ്ങൾക്കെതിരെ ആഞ്ഞടിച്ച് സിപിഐ. ജനാധിപത്യ വിരുദ്ധതയുടെ ശ്രമങ്ങൾ ഗ്രാമങ്ങളിൽ ആണ് തുടങ്ങുന്നതെന്ന് സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി പി സന്തോഷ് കുമാർ അഭിപ്രായപ്പെട്ടു. പാർട്ടി ഗ്രാമങ്ങൾ സൃഷ്ടിക്കുന്നത് അപലപിക്കേണ്ടതാണ്. പാർട്ടിയെ മറയാക്കി ചിലർ അനാശാസ്യകരമായ പ്രവർത്തികളിൽ ഏ‌ർപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മാഫിയ സംഘങ്ങളുടെ വളർച്ചയുടെ ആദ്യ ഘട്ടം പാർട്ടി ഗ്രാമങ്ങളിലാണ് തുടങ്ങുന്നത്. സിപിഐക്ക് മടിയിൽ കനമില്ലാത്തതുകൊണ്ട് ഇവരെ ധൈര്യപൂർവ്വം തള്ളിപ്പറയാൻ സാധിക്കും. ഇവരെ പ്രോത്സാഹിപ്പിക്കുമ്പോൾ എന്തിനും പ്രസ്ഥാനം പിന്തുണക്കുമെന്ന തോന്നലുണ്ടാകും. എല്ലാ പാർട്ടികളിലും പെട്ട മാഫിയ സംഘങ്ങൾ തമ്മിലെ അന്തർധാര സജീവമാണെന്നും പി സന്തോഷ് കുമാർ പറഞ്ഞു. 

സ്വർണക്കടത്ത്, ക്വട്ടേഷൻ ബന്ധങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ പാർട്ടി മുഖപത്രത്തിൽ ഇന്ന് ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. രാമനാട്ടുകര ക്വട്ടേഷൻ സംഘം പാർട്ടിയെ ഉപയോഗിക്കുന്നു. ചെഗുവേരയുടെ ചിത്രം കുത്തിയാൽ കമ്മ്യൂണിസ്റ്റ് ആകില്ല. തില്ലങ്കേരിമാരുടെ പോസ്റ്റിന് കിട്ടുന്ന സ്വീകാര്യത ഇടതുപക്ഷം ചർച്ച ചെയ്യണമെന്നും പാർട്ടി മുഖപത്രത്തിൽ എഡിറ്റ് പേജിൽ പി സന്തോഷ് കുമാർ എഴുതിയ ലേഖനത്തിൽ രൂക്ഷവിമർശനമുയർത്തിയിരുന്നു. 

Read Also: സ്വർണക്കടത്ത് ക്വട്ടേഷൻ ആരോപണങ്ങളിൽ സിപിഎമ്മിനെ കടന്നാക്രമിച്ച് സിപിഐ

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios