അഴീക്കോട്: അഴിമുഖത്ത് മത്സ്യബന്ധന ബോട്ട് മുങ്ങി ഒരാൾ മരിച്ചു. ആലപ്പുഴ സ്വദേശി ജോഷിയാണ് മരിച്ചത്.  മൃതദേഹം പറവൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

അഴീക്കോട് നിന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയതായിരുന്നു സീ കിംഗ് എന്ന ബോട്ട്. ബോട്ടിലുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തിയെങ്കിലും ജോഷിയെ കാണാതായി. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.