ജില്ലാ കലക്ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കുഴിയിൽ വീണ് കളരിക്കൽ സ്വദേശി ജോയ് മരിച്ചത്.
കൊച്ചി: ആലപ്പുഴ കൊമ്മാടിയിൽ റോഡിലെ കുഴിയിൽ വീണ് മത്സ്യത്തൊഴിലാളി മരിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. ജില്ലാ കലക്ടർ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി പറഞ്ഞു. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു കുഴിയിൽ വീണ് കളരിക്കൽ സ്വദേശി ജോയ് മരിച്ചത്.
സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന ജോയ് പുതിയ കലുങ്ക് പണിയാനായി റോഡിന് കുറുകെയെടുത്ത കുഴിയിൽ വീഴുകയായിരുന്നു. സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് പോലും സ്ഥാപിച്ചിരുന്നില്ല. അക്കാരണത്താൽ റോഡിലെ കുഴി ജോയുടെ ശ്രദ്ധയിൽപ്പെട്ടില്ല. ഇതാണ് അപകടത്തിലേക്ക് നയിച്ചത്. അപകടം നടന്നയുടനെ അധികൃതർ സ്ഥലത്ത് മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയായിരുന്നുവെന്ന് നാട്ടുകാരും ബന്ധുക്കളും ആരോപിച്ചിരുന്നു.
താനൂർ ബോട്ടപകടം: ബോട്ടുടമക്കെതിരെ കൊലക്കുറ്റം ചുമത്തി, 2 പ്രതികൾ ഒളിവിലെന്ന് എസ്‌പി
എന്നാൽ കരാറുകാരനെ ന്യായീകരിച്ചായിരുന്നു റോഡ് നിർമ്മാണ ചുമതലയുള്ള പിഡബ്ല്യുഡി എൻജീനീയറുടെ റിപ്പോർട്ട്. ജോയ്അ മരിക്കുന്നതിന് മുമ്പ് തന്നെ ഇരുവശത്തും അപായ ബോർഡും റോഡിന് കുറുകെ ടേപ്പും ഒട്ടിച്ചിരുന്നു. ഇത് വകവെയ്ക്കാതെ ജോയ് മുന്നോട്ട് പോയതാണ് അപകട കാരണമെന്നും പിഡബ്ല്യുഡി എൻജിനീയർ ഷാഹി സത്താർ മേലുദ്യോഗസ്ഥർക്ക് റിപ്പോർട്ട് നൽകിയിരുന്നു.
'ദുരന്തം കണ്ട് കണ്ണടച്ചിരിക്കാനാകില്ല'; താനൂര്‍ ബോട്ടപകടത്തിൽ ഇടപെട്ട് ഹൈക്കോടതി
