നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് ഗൗതം കൃഷ്‌ണൻ്റെ അമ്മ രേഷ്മ സര്‍ക്കാരിനെതിരെ രംഗത്ത്

കൊല്ലം: നീണ്ടകരയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളി യുവാവ് ഗൗതം കൃഷ്‌ണൻ്റെ അമ്മ രേഷ്മ സര്‍ക്കാരിനെതിരെ രംഗത്ത്. ജോലി നൽകണമെന്ന ആവശ്യത്തിൽ തുടർ നടപടികൾ ഉണ്ടായില്ലെന്നും നിരന്തര അവഗനയാണ് സർക്കാരിൽ നിന്ന് ഉണ്ടാകുന്നതെന്നും രേഷ്മ പറഞ്ഞു. വിളിച്ചാൽ ഫോൺ പോലും ആരും എടുക്കുന്നില്ല. സന്ദേശങ്ങൾക്ക് മറുപടിയില്ല. മന്ത്രിസഭാ യോഗങ്ങൾ കഴിഞ്ഞിട്ടും ജോലിയുടെ കാര്യത്തിൽ തീരുമാനമായില്ലെന്നും ആരും തങ്ങളുടെ പ്രശ്‌നങ്ങൾ പരിഗണിക്കുന്നില്ലെന്നും രേഷ്മ പറഞ്ഞു.

YouTube video player