രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം ഉണ്ടായത്. 

തിരുവനന്തപുരം: തുമ്പയിൽ വള്ളം മറിഞ്ഞ് മത്സ്യതൊഴിലാളിയെ കാണാതായി. തുമ്പ സ്വദേശി സെബാസ്റ്റ്യൻ (42) എന്നയാളിനെയാണ് കാണാതായത്. രാവിലെ എട്ടു മണിയോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് അപകടം ഉണ്ടായത്. തിരയടിച്ച് വള്ളം മറിയുകയായിരുന്നു. അഞ്ചുപേരാണ് വള്ളത്തിലുണ്ടായിരുന്നത്. അവരിൽ നാലുപേർ നീന്തിക്കയറി രക്ഷപ്പെട്ടു. സെബാസ്റ്റ്യനെ തിരച്ചുഴിയിൽപ്പെട്ട് കാണാതാവുകയായിരുന്നു. മത്സ്യതൊഴിലാളികൾ തെരച്ചിൽ ആരംഭിച്ചു. കോസ്റ്റൽ പോലീസ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

Wayanad Landslide LIVE Update | Asianet News | Malayalam News LIVE | ഏഷ്യാനെറ്റ് ന്യൂസ്