കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍റ് ചെയ്തു. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ വിറ്റതിന് അഞ്ചുപേര്‍ പിടിയില്‍. താന്ന്യം സ്വദേശികളായ ബിനുരാജ് (33), വഞ്ചി രഞ്ജു എന്ന് വിളിക്കുന്ന രഞ്ജിത്ത് (49), കിഴുപ്പിള്ളിക്കര സ്വദേശി സല്‍മാന്‍ (29) എന്നിവരെ അന്തിക്കാട് പൊലീസും, ഉത്തര്‍ പ്രദേശ് സ്വദേശി രവി (25) എന്നയാളെ വലപ്പാട് പൊലീസും, കക്കമ്മ പോള്‍ എന്നു വിളിക്കുന്ന പോള്‍ ( 59) എന്നയാളെ കൊടുങ്ങല്ലൂര്‍ പൊലീസുമാണ് അറസ്റ്റ് ചെയ്തത്.
കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍റ് ചെയ്തു. പ്രതികള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വധശ്രമം, വീടുകയറി ആക്രമണം, അടിപിടി, മയക്ക് മരുന്ന് വില്‍പ്പന, മയക്ക് മരുന്ന് ഉപയോഗിക്കുക, മദ്യലഹരിയില്‍ വാഹനമോടിക്കുക തുടങ്ങി പ്രതികള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലിസ് അറിയിച്ചു.


