ക്രിമിനൽ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ചു; അഞ്ചു പേർ അറസ്റ്റിൽ
വെളളിയാഴ്ച വൈകീട്ട് ആറുമണിയോടെ പോളിങ് ബൂത്തായ പുല്ലുകുളങ്ങര എൽ പി സ്കൂളിന് സമീപം വെച്ച് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ മയക്കു മരുന്നു കേസിലെ വാറണ്ടു പ്രതിയായ ശ്യാംലാലിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനു നേരെ ഒരു സംഘം അതിക്രമം കാട്ടിയത്.
ഹരിപ്പാട്: ക്രിമിനൽ കേസിലെ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ അഞ്ചു പേരെ അറസ്റ്റു ചെയ്തു. കണ്ടല്ലൂർ പുതുവൽ കൃഷ്ണരാജ് (30), കപ്പകശ്ശേരിൽ വീട്ടിൽ ഗോകുൽ (അപ്പു-25), നെടുന്തറ കിഴക്കതിൽ സുധിൻ ബാബു (29), മാലിശ്ശേരി പുതുവൽ അഖിൽ (അപ്പു-24) അനന്തു ഭവനത്തിൽ അനന്തു (21) എന്നിവരെയാണ് കനകക്കുന്ന് പൊലീസ് അറസ്റ്റു ചെയ്തത്. ഇവരെ ഹരിപ്പാട് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
വെളളിയാഴ്ച വൈകീട്ട് ആറുമണിയോടെ പോളിങ് ബൂത്തായ പുല്ലുകുളങ്ങര എൽ പി സ്കൂളിന് സമീപം വെച്ച് ഹരിപ്പാട് പൊലീസ് സ്റ്റേഷനിലെ മയക്കു മരുന്നു കേസിലെ വാറണ്ടു പ്രതിയായ ശ്യാംലാലിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനു നേരെ ഒരു സംഘം അതിക്രമം കാട്ടിയത്. കാപ്പ ചുമത്തി ഒരു വർഷം നാടുകടത്തിയിരുന്ന ശ്യാംലാൽ അടുത്തിടെയാണ് തിരികെയെത്തിയത്. വാറണ്ടുണ്ടായിരുന്നതിനാൽ പോളിങ് ബൂത്തിനു സമീപം കണ്ട ശ്യാംലാലിനെതിരെ കനകക്കുന്ന് എസ് എച്ച് ഒ എസ് അനൂപിന്റെ നേതൃത്വത്തിൽ പൊലീസ് കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. ഇത് തടയാൻ സംഘം ശ്രമിച്ചതോടെയാണ് സംഘർമുണ്ടായത്. ഇതിനിടെ ശ്യാംലാൽ കടന്നുകളയുകയും ചെയ്തു.
https://www.youtube.com/watch?v=Ko18SgceYX8