സാമ്പത്തിക തർക്കമാണോ കൊലപാതകത്തിന് പിന്നിൽ എന്നും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി. 

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് ഇതരസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ 4 പേരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കൽക്കട്ട സ്വദേശിയായ 42 കാരൻ ഓംപ്രകാശ് ആണ് കൊല്ലപ്പെട്ടത്. മത്സ്യ വില്പനയിലെ തർക്കമാണ് കൊലപാതകത്തിന് കാരണമെന്ന സൂചനയാണ് പ്രാഥമികമായി പുറത്തുവരുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയാണ് ഓംപ്രകാശിനെ കുത്തിയത്. ഹരിപ്പാട് നാരകത്തറയിലാണ് ദാരുണസംഭവമുണ്ടായത്. കസ്റ്റഡിയിലെടുത്ത 4 പേരും അതിഥി തൊഴിലാളികളാണ്. അതേ സമയം, കുത്തിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല. സാമ്പത്തിക തർക്കമാണോ കൊലപാതകത്തിന് പിന്നിൽ എന്നും അന്വേഷിക്കുന്നതായി പോലീസ് വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്