യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല. തന്നെ ലക്ഷ്യം വച്ച് ഗൂഡാലോചന നടന്നുവെന്നും ,മുൻ എം എല്‍ എ കൂടിയായ നേതാവാണ് പിന്നിലെന്നും മുഖ്യമന്ത്രി. ഇ പി ജയരാജനെതിരെ കേസില്ലാത്തത് ഇരട്ട നീതിയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം:വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ നടന്ന പ്രതിഷേധത്തില്‍ ഇ പി ജയരാജനെതിരെ കേസെടുക്കാത്ത സാഹചര്യം പ്രതിപക്ഷ നേതാവ് സബ്മിഷനായി സഭയില്‍ ഉന്നയിച്ചു.മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഇ പി ജയരാജൻ മർദിച്ചു.പരാതി നൽകിയിട്ടും കേസ് എടുത്തില്ല.മൂന്ന് ആഴ്ച്ചകാലത്തേക്ക് ഇപിയെ വിലക്കി.ഇ പി ചെയ്ത കുറ്റം യൂത്ത് കോൺഗ്രസുകാർ ചെയ്തതിനേക്കാൾ വലുതെന്നാണ് ഇന്‍ഡിഗോയുടെ കണ്ടെത്തൽ.ഈ സാഹചര്യത്തിൽ ഇപിക്ക് ക്ക് എതിരെ കേസ് എടുക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു.

വിമാന യാത്രക്കിടയില്‍ ആക്രമിക്കാന്‍ ശ്രമം നടന്നതായി മുഖ്യമന്ത്രി| Pinarayi Vijayan

എന്നാല്‍ ഇന്‍ഡിഗോ റിപ്പോർട്ട്‌ സംഭവത്തിൽ ഉൾപ്പെട്ടവരെ കേൾക്കാതെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.പ്രതികളെ സഹായിക്കുന്ന നിലപാടാണ് ഇൻഡിഗോ സ്വീകരിച്ചത് എന്ന ആക്ഷേപം ഉണ്ട്.യാത്രക്കാരുടെ സുരക്ഷ കമ്പനി പരിഗണിച്ചില്ല.ഇപിയും ഗൺ മാനും തടഞ്ഞത് കൊണ്ടാണ് അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരുന്നത് . മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചു ഗൂഢാലോചന ഉണ്ടായി.യൂത്ത് കോൺഗ്രസ് ആസൂത്രണം ചെയ്തു. അതിനെ കോൺഗ്രസ് ന്യായീകരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

'ഞാൻ ഇറങ്ങിയതിനു ശേഷം അല്ല പ്രതിഷേധം ..ലാൻഡ് ചെയ്ത് കഴിഞ്ഞപ്പോൾ എഴുന്നേറ്റ് വരാൻ ശ്രമിച്ചപ്പോൾ മുദ്രാവാക്യം വിളിച്ചു.സീറ്റ് ബെൽറ്റ് അഴിക്കാനുള്ള നിർദേശം വന്നപ്പോൾ ചാടി എഴുന്നേറ്റു.ആരും ഇറങ്ങിയിട്ടില്ല.വാതിൽ പോലും തുറന്നില്ല.യാത്രയ്ക്കിടെ എന്നെ ആക്രമിക്കാനും കയ്യേറ്റം ചെയ്യാനും ആണ് ശ്രമം നടന്നത്.തടയാൻ ശ്രമിച്ച അംഗ രക്ഷകർക്ക് പരിക്കേറ്റു.അറസ്റ്റ് ചെയ്ത പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥരോടോ കോടതിയിലെ തങ്ങളെ ആക്രമിച്ചതായി പരാതി പെട്ടില്ല.ഗൗരാവമായ കുറ്റം മറയ്ക്കാൻ പിന്നെ പരാതി നല്കി.പരിശോധിച്ചപ്പോൾ പരാതിയിൽ കേസ് എടുക്കാൻ ആകില്ലെന്ന് പോലീസ് കണ്ടെത്തി. പ്രതിഷേധം ആസൂത്രിതം.എന്ന് അന്വേഷണത്തിൽ കണ്ടെത്തി.വാട്സ്ആപ്പ് വഴി ആഹ്വാനം നല്കി.മുൻ എം എല്‍ എ കൂടിയായ് നേതാവ് ആണ് പിന്നിൽ.പ്രതിഷേധാക്കാർക്ക് ടിക്കറ്റ് സ്പോൺസര് ചെയ്തത് യൂത്ത് കോൺഗ്രസാണ് ' മുഖ്യമന്ത്രി വിശദീകരിച്ചു.

 എന്നാല്‍ ഇപിക്കെതിരെ കേസെടുക്കാത്തത് ഇരട്ടനീതിയാണെന്ന് വിഡി സതീശന്‍ കുറ്റപ്പെടുത്തി.യൂത്ത് കോൺഗ്രസുകാർ ചെയ്തത് ഭീകര പ്രവർത്തനം എങ്കിൽ 19 വയസ്സുകാരന്‍റെ തല മഴു കൊണ്ട് വെട്ടിയാതാണോ ഭീകര പ്രവർത്തനമെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു .19 കേസിൽ പ്രതി ആയ കുഞ്ഞുങ്ങളെ ഒക്കത്തു വെക്കുന്ന ആൾ അവിടെ ഉണ്ടെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. അങ്ങു അവരെ ഒക്കത് വെക്കരുത് എന്ന് വിഡി സതീശനോട് മുഖ്യമന്ത്രി പറഞ്ഞു.


മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് ശബരിനാഥൻ അറസ്റ്റില്‍