Asianet News MalayalamAsianet News Malayalam

'കെ സുധാകരനെ കെപിസിസി പ്രസിഡന്റാക്കണം'; ഇന്ദിരാഭവന് മുന്നില്‍ ഫ്ലക്സ്

യൂത്ത് കോൺഗ്രസ്‌, കെഎസ്‍യു സംഘടനകളുടെ പേരിലാണ് ഫ്ലക്സ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. എംഎല്‍എ ഹോസ്റ്റലിന് മുന്നിൽ അടക്കം നഗരത്തിൽ പലയിടത്തും സമാന ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്.

flux for k sudhakaran KPCC president
Author
Thiruvananthapuram, First Published Dec 19, 2020, 8:14 AM IST

തിരുവനന്തപുരം: കെ സുധാകരനെ കെപിസിസി പ്രസിഡന്റ് ആക്കണമെന്ന് ആവശ്യപ്പെട്ട് ഫ്ലക്സുകള്‍. കെപിസിസി ആസ്ഥാനത്താണ് കെ സുധാകരന് വേണ്ടി വലിയ പോസ്റ്ററുകള്‍ ഉയര്‍ന്നത്. യുവജന സംഘടനകളായ യൂത്ത് കോൺഗ്രസ്‌, കെഎസ്‍യു സംഘടനകളുടെ പേരിലാണ് ഫ്ലക്സ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. എംഎല്‍എ ഹോസ്റ്റലിന് മുന്നിൽ അടക്കം നഗരത്തിൽ പലയിടത്തും സമാന ഫ്ലക്സ് സ്ഥാപിച്ചിട്ടുണ്ട്.

പരാജയത്തിന് പിന്നാലെ വലിയ കലാപമാണ് കോൺ​ഗ്രസിനുള്ളിൽ നടക്കുന്നത്. പല ജില്ലകളിലും ഡിസിസികൾക്കെതിരെ പ്രാദേശിക നേതാക്കളും യുവനേതാക്കളും രം​ഗത്ത് വന്നിരുന്നു. തൊലിപ്പുറത്തുള്ള ചികിത്സ പോരെന്നും നേതൃമാറ്റമടക്കം കാര്യമായ അഴിച്ചു പണി പാ‍ർട്ടിയിൽ വേണമെന്നും കെ സുധാകരനും കെ മുരളീധരനും തുറന്നടിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷവും കോൺഗ്രസിലെ ആഭ്യന്തര തർക്കത്തെ കുറിച്ച് മുസ്ലീം ലീഗ് പരസ്യ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഇതേ വികാരമാണ് മറ്റ് ഘടകകക്ഷികൾക്കുമുളളത്.

Also Read: തദ്ദേശ തെരഞ്ഞെടുപ്പിലെ പരാജയം, ആഭ്യന്തര കലഹം; ഇന്ന് യുഡിഎഫ് യോഗം ചേരും

പരാജയം വിലയിരുത്താൻ യുഡിഎഫ് യോഗം ഇന്ന് ചേരും. യുഡിഎഫ് യോഗത്തിന് മുൻപേ ലീഗ് നേതാക്കൾ കോൺഗ്രസ് നേതാക്കളെ കാണും. കോൺഗ്രസിലെ തർക്കങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെടും. പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കളാണ് കോൺഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുക

Follow Us:
Download App:
  • android
  • ios