കോഴിക്കോട് സെന്‍റ് വിന്‍സെന്‍റ് സ്കൂള്‍ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.വിഷയത്തെ ഗൗരവത്തോടെ ആണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഉച്ച ഭക്ഷണ വിതരണം സുരക്ഷിതം ആക്കാൻ ജനകീയ ഇടപെടൽ വേണം.
കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ ഭക്ഷ്യസുരക്ഷ (Food Safety) ഉറപ്പാക്കാൻ സ്കൂളുകളിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പരിശോധന നടത്തും. ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്ത സ്കൂളുകളില്‍ എന്താണ് സംഭവിച്ചതെന്ന റിപ്പോർട്ട് അഞ്ചു ദിവസത്തിനകം എന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍.അനില്‍ വ്യക്തമാക്കി.
കോഴിക്കോട് സെന്‍റ് വിന്‍സെന്‍റ് സ്കൂള്‍ സന്ദർശിച്ച ശേഷമാണ് മന്ത്രി ഇത് വ്യക്തമാക്കിയത്.വിഷയത്തെ ഗൗരവത്തോടെ ആണ് സര്‍ക്കാര്‍ സമീപിക്കുന്നത്. ഉച്ച ഭക്ഷണ വിതരണം സുരക്ഷിതം ആക്കാൻ ജനകീയ ഇടപെടൽ വേണം. രക്ഷിതാക്കളുടെ ഇടപെടൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. സ്കൂളുകളിലെ പാചക പുര ഉൾപ്പെടെ സന്ദർശിച്ച് മന്ത്രി മടങ്ങി. വരും ദിവസങ്ങളിൽ സംസ്ഥാനത്തെ സ്കൂളുകളിൽ മിന്നൽ പരിശോധന തുടരും എന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് നാല് വിദ്യാലയങ്ങളിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വസ്ഥ്യമുണ്ടായ സാഹചര്യത്തിൽ മന്ത്രിമാരായ വി ശിവൻകുട്ടിയും ജി ആർ അനിലും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുള്ള നടപടി. വിദ്യാഭ്യാസ, ആരോഗ്യ, ഭക്ഷ്യ വകുപ്പുകൾ സംയുക്തമായി വിദ്യാലയങ്ങളിൽ പരിശോധന നടത്തും. ആറ് മാസത്തിലൊരിക്കൽ കുടിവെള്ളം പരിശോധിക്കണം എന്നാണ് നിര്‍ദ്ദേശം. പാചകത്തിന് ഉപയോഗിക്കുന്ന പാത്രങ്ങൾ പരിശോധിക്കും. ഭക്ഷണം കഴിക്കാത്ത കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സാഹചര്യത്തിൽ ഭക്ഷ്യവിഷബാധയ്ക്ക് സ്ഥിരീകരണമില്ലെന്നും പരിശോധനാ ഫലം കിട്ടാൻ അഞ്ച് ദിവസം വേണമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.
വെള്ളിയാഴ്ചകളിൽ വിദ്യാലയങ്ങളിൽ ശുചീകരണം നടത്തും. കുട്ടികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായ സ്ഥലങ്ങളിലെ അരി പരിശോധിച്ചതിൽ പ്രാഥമികമായി പ്രശ്നങ്ങളില്ലെന്നാണ് കണ്ടെത്തൽ. അതേസമയം, ഭക്ഷ്യ വിഷബാധയുണ്ടായ വിഴിഞ്ഞത്തെ എൽ എം എൽ പി സ്കൂളിലെ രണ്ട് കുട്ടികളിൽ നോറോ വൈറസ് സാന്നിധ്യം കണ്ടെത്തി. വൃത്തിഹീനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പടരുന്നതാണ് വൈറസ്. വയറിളക്കമുണ്ടായ കുട്ടികളുടെ മലപരിശോധനയിലാണ് സ്ഥിരീകരണം. പകർച്ചശേഷിയുള്ള മാരകമല്ലാത്ത വൈറസ് എത്തിയത് വീടുകളിൽ നിന്നാണോ സ്കൂളിൽ നിന്നാണോ എന്ന് അറിയാൻ ഭക്ഷ്യപരിശോധനാഫലം കിട്ടണം.
ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍; ഭക്ഷ്യവിഷബാധ തടയാന്‍ എന്ത് ചെയ്യാം
തുടരുന്ന ഭക്ഷ്യവിഷബാധ, വേണ്ടത്ര ലാബ് പരിശോധനാ സംവിധാനം പോലുമില്ലാതെ കേരളം
food poison : ഭക്ഷ്യ വിഷബാധയുടെ ലക്ഷണങ്ങള്‍; ഭക്ഷ്യവിഷബാധ തടയാന്‍ എന്ത് ചെയ്യാം
മോശം ഭക്ഷണം കഴിച്ച് ചിലപ്പോള്‍ നിങ്ങള്‍ ശാരീരിക പ്രശ്നം നേരിടാറില്ലെ. ഇടക്കിടക്ക് ടോയ്‌ലറ്റ് ഉപയോഗിക്കേണ്ട അവസ്ഥ വന്നിട്ടുണ്ടോ. ഛർദ്ദി, വയറു വേദന എല്ലാം പ്രശ്നങ്ങളും അനുഭവിച്ചിട്ടുണ്ടോ.ഈ അവസ്ഥയാണ് ഭക്ഷ്യ വിഷബാധ (food poison). ഇത്തരത്തില്‍ ഭക്ഷ്യവിഷബാധ വന്നാല്‍ എന്ത് ചെയ്യണം എന്നതാണ് പ്രധാനകാര്യം.
മോശം വസ്തുക്കളാല്‍ തയ്യാറാക്കിയത്, പഴകിയത്, അല്ലെങ്കിൽ ചെറിയ അളവിൽ എന്തെങ്കിലും വിഷ വസ്തു അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എല്ലാം തന്നെ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകാം. ഭക്ഷണം നേരാംവണ്ണം ദഹിപ്പിക്കാൻ ശരീരത്തിന് കഴിയാത്തതും ഒരു തരത്തില്‍ ഭക്ഷ്യ വിഷബാധയില്‍ പെടും. ചില ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ചിലര്‍ക്ക് ശരീരത്തിന് പറ്റാത്തത് എന്ന് പറയുന്ന അവസ്ഥയും ഒരു തരത്തില്‍ ഭക്ഷ്യവിഷബാധയാണ്.
ഭക്ഷ്യവിഷബാധ പൊതുവായി കണ്ടുവരുന്ന ഒരു പ്രശ്നമാണ്. കഴിച്ച ഭക്ഷണത്തിലെ അസ്വാഭാവികതകളും പ്രശ്നങ്ങളുമെല്ലാമാണ് ഭക്ഷ്യവിഷബാധ ഉണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. ഇത് ചിലപ്പോള്‍ ഒരു വിഭാഗത്തിന് കൂട്ടായി സംഭവിക്കാം. കേരളത്തിലെ സ്കൂളുകളില്‍ അടുത്തിടെ സംഭവിച്ചത് അതാണ്. എന്തെല്ലാം കാരണങ്ങൾ കൊണ്ടാണ് ഒരാൾക്ക് ഭക്ഷ്യവിഷബാധ ഉണ്ടാകുന്നതെന്ന് 24 മണിക്കൂറില്‍ കഴിച്ച ഭക്ഷണം എന്തൊക്കെ എന്നതിലൂടെ കണ്ടെത്താം.
ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങള്‍ (food poison symptoms)
ഓക്കാനം, ഛർദ്ദി, വയറിളക്കം തുടങ്ങിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം. ഭക്ഷ്യവിഷബാധ ഏൽക്കുന്നവര്‍ക്ക് പനി, ക്ഷീണവും ബലഹീനതയും, തലവേദന, അടിവറിന്റെ ഭാഗങ്ങളിൽ വേദന, തുടർച്ചയായ വയറിളക്കം എന്നിവ സംഭവിക്കാം.
ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍
പാചകത്തിലെ ശ്രദ്ധയിലൂടെ ഭക്ഷ്യവിഷബാധ തടയാം. എന്നാല്‍ ചിലപ്പോള്‍ പുറത്ത് നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ ഇത് സാധിക്കണം എന്നില്ല. ഇത്തരം അവസ്ഥകളില്‍ ഭക്ഷണം കഴിക്കുന്ന ഇടത്തിന്‍റെ ശുചിത്വം, ഗുണനിലവാരം എന്നിവ സ്വയം ബോധ്യപ്പെട്ടതിന് ശേഷം മാത്രം ഭക്ഷണം കഴിക്കുക.
ഭക്ഷ്യ വിഷബാധയുടെ കാരണക്കാര്‍
ബാക്ടീരിയകള്‍ ഉണ്ടാക്കുന്ന ഭക്ഷ്യ വിഷബാധകളില്‍ പ്രധാന കാരണക്കാരന്‍ സാൽമൊണെല്ല ബാക്ടീരിയയാണ്. മുട്ട, മയോണൈസ്, ചിക്കൻ തുടങ്ങിയ ഭക്ഷണങ്ങൾ ശരിയായി പാകം ചെയ്യാതെ കഴിക്കുന്നത് വഴിയാണ് ഇത് ഉണ്ടാവുന്നത്. സലാഡുകൾ പോലുള്ള ഭക്ഷണങ്ങളിൽ ഉണ്ടാകാനിടയുള്ള ബാക്ടീരിയയാണ് ഇ കോളി (E. coli - Escherichia coli). തികച്ചും മാരകമായ രീതിയിൽ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന മറ്റ് ബാക്ടീരിയകളാണ് ക്യാമ്പിലോബോക്റ്റർ, സി. ബോട്ടുലിനം എന്നിവ.
നോർവാക്ക് , നോറോവൈറസ് എന്നീ പേരുകളിൽ അറിയപ്പെടുന്ന വൈറസ് പ്രതിവർഷം 19 ദശലക്ഷത്തിലധികം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നു എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഹെപ്പറ്റൈറ്റിസ് എ എന്ന വൈറസുകളും ഭക്ഷണത്തിലൂടെ പകരാൻ സാധ്യതയുള്ളതാണ്.
പൊതുവെ കുറവാണെങ്കിലും ഇത് മാരകമായ ഒന്നാണ് പാരസെറ്റുകള്‍ മൂലമുള്ള ഭക്ഷ്യവിഷബാധ. പാരസെറ്റുകൾ നമ്മുടെ ശരീരത്തിൽ വർഷങ്ങളോളം കണ്ടുപിടിക്കപ്പെടാത്ത ഒന്നായി തുടരാം. രോഗപ്രതിരോധ ശേഷി കുറവുള്ള ആളുകളിൽ ഇവ ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകാൻ കാരണമാകാറുണ്ട്.
