വൈ ഭാരത് മാറ്റേഴ്സ് ,പുതിയ പുസ്തകത്തിന്‍റെ പേരില്‍ ഇന്ത്യക്ക് പകരം ഭാരത്, വിശദീകരണവുമായി എസ്.ജയശങ്കര്‍
ഭാരത് എന്നതാണ് കൂടുതൽ ആധികാരികവും പ്രാതിനിധ്യ സ്വഭാവമുള്ളതെന്ന് വിദേശകാര്യമന്ത്രി
ദില്ലി: പുതിയ പുസ്തകത്തിന്റെ പേരിന് ഇന്ത്യയ്ക്ക് പകരം ഭാരത് എന്നുപയോഗിച്ചതിൽ വിശദീകരണവുമായി വിദേശകാര്യ മന്ത്രി എസ്. ജയ് ശങ്കർ. ഭാരത് എന്നതാണ് കൂടുതൽ ആധികാരികവും പ്രാതിനിധ്യ സ്വഭാവമുള്ളത് എന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെ ഇതിന്‍റെ പ്രതീകമാണെന്നും ഡോ. എസ് ജയ് ശങ്കർ പറഞ്ഞു. മുൻ പുസ്തകത്തിന് 'ദി ഇന്ത്യ വേ' എന്ന് പേരിട്ട താൻ പുതിയ പുസ്തകത്തിന് എന്തുകൊണ്ട് ' വൈ ഭാരത് മാറ്റേഴ്സ് ' എന്ന് പേരിട്ടു എന്നായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ദുബായിലെ മുഹമ്മദ് ബിൻ റാഷിദ് ലൈബ്രറിയിലായിരുന്നു പരിപാടി.