തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജർമ്മൻ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചു. യുവതിയുടെ അമ്മ കോൺസുലേറ്റിന് പരാതി നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ജർമ്മൻ കോൺസുലേറ്റ് ഡിജിപിക്ക് കത്തയച്ചത്.

സംഭവത്തില്‍ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാർച്ച് 7 ന് വിദേശ വനിത തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒപ്പമുണ്ടായിരുന്ന യു എസ് പൗരൻ മുഹമ്മദലി നാട്ടിലേക്ക് മടങ്ങി പോയതായും പൊലീസ് പറഞ്ഞു.