എക്സൈസിന്റെ കസ്റ്റഡിയിൽ മാൻ കൊമ്പുള്ള വിവരം ഇന്നാണ് തങ്ങളെ അറിയിച്ചതെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. 

കൊച്ചി: കൊച്ചിയിൽ മയക്കുമരുന്ന് പരിശോധനയക്കിടെ കണ്ടെത്തിയ മാൻ കൊമ്പ് കസ്റ്റഡിൽ എടുത്ത് വനം വകുപ്പ്. എക്സൈസ് ഓഫീസിൽ നിന്നും കോടനാട് ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് മാൻ കൊമ്പ് കസ്റ്റഡിയിൽ എടുത്തത്. 39 സെന്റി മീറ്റർ നീളത്തിലുള്ള കൊമ്പ് ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും വനം വകുപ്പ് അറിയിച്ചു. എക്സൈസിന്റെ കസ്റ്റഡിയിൽ മാൻ കൊമ്പുള്ള വിവരം ഇന്നാണ് തങ്ങളെ അറിയിച്ചതെന്നാണ് വനം വകുപ്പ് വ്യക്തമാക്കിയത്. 

മയക്കുമരുന്ന് കേസ് അട്ടിമറി: ഉദ്യോഗസ്ഥ വീഴ്ച അന്വേഷിക്കും, റിപ്പോർട്ട് കൈമാറുമെന്ന് എക്സൈസ് അഡി. കമ്മീഷണർ

കൊച്ചിയിൽ കഴിഞ്ഞ ദിവസം എക്സൈസ് നടത്തിയ സംയുക്ത പരിശോധനയ്ക്കിടെയാണ് ലഹരി കടത്ത് കേസ് പ്രതിയുടെ ബാഗിൽ നിന്നും മാൻ കൊമ്പ് പിടിച്ചെടുത്തത്. എന്നാൽ ഈ വിവരം എക്സൈസിന്റെ എഫ്ഐആറിലോ മഹത് സറിലോ ഉണ്ടായിരുന്നില്ല. ഇക്കാര്യം വാർത്തകളിലൂടെ പുറത്ത് വന്നതിന് ശേഷമാണ് മാൻ കൊമ്പ് പിടിച്ചെടുത്ത വിവരം വനംവകുപ്പിനെ എക്സൈസ് അറിയിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona