Asianet News MalayalamAsianet News Malayalam

ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന മുൻ ഇടത് സ്ഥാനാ‍ര്‍ത്ഥി ക്രിസ്റ്റി ഫെ‍ര്‍ണാണ്ടസ് അന്തരിച്ചു

ഗുജറാത്ത് കേഡര്‍ (1973 ബാച്ച്) ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കെ വിവിധ വകുപ്പുകളുടെ സെക്രട്ടറിയായി പ്രവ‍ര്‍ത്തിച്ചിട്ടുണ്ട്

former IAS officer Christy Fernandez dies kgn
Author
First Published Dec 4, 2023, 7:38 AM IST

കൊച്ചി: റിട്ടയേ‍ര്‍ഡ് ഐഎഎസ് ഉദ്യോഗസ്ഥൻ ക്രിസ്റ്റി ഫെര്‍ണാണ്ടസ് അന്തരിച്ചു. 73 വയസായിരുന്നു. വാ‍ര്‍ധക്യ സഹജമായ അസുഖങ്ങളെ തുട‍ര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് അന്ത്യം സംഭവിച്ചത്. രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിൽ കെവി തോമസിനെതിരെ ഇടത് സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ചിരുന്നു. പ്രതിഭാ പാട്ടീൽ രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്തത് മുതൽ, അവരുടെ സെക്രട്ടറിയായിരുന്നു. കൊല്ലം ക്ലാപ്പന സ്വദേശിയായ ക്രിസ്റ്റി ഫെ‍ര്‍ണാണ്ടസ്, ഏറെക്കാലമായി കൊച്ചി കലൂരിലായിരുന്നു താമസം. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തിൽ നഗര വികസന വകുപ്പ്, ടൂറിസം വകുപ്പിന്റെയും പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്. 

ക്രിസ്റ്റി ഫെർണാണ്ടസിന്റെ മൃതദേഹം  നാളെ കൊച്ചി പൊറ്റകുഴിയിലെ വീട്ടിൽ പൊതുദർശനത്തിനു വയ്ക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. വൈകിട്ട് കൊല്ലം ക്ലാപനയിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോകും. ഡിസംബർ ആറിന് രാവിലെ 11മണിക്ക് ക്ലാപ്പന സെന്റ് ജോർജ് പള്ളിയിലാണ് സംസ്കാരം.

Asianet News Live | Election Results | ബിജെപി മുന്നേറ്റം

Latest Videos
Follow Us:
Download App:
  • android
  • ios