Asianet News MalayalamAsianet News Malayalam

KPCC|വിഭാ​ഗീയ പ്രവർത്തനം നടത്തിയെന്ന് കണ്ടെത്തൽ; മുൻ കെപിസിസി സെക്രട്ടറി എംഎ ലത്തീഫിന് സസ്പെൻഷൻ

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാ​ഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാർട്ടി നിയോ​ഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദർശനത്തിന്റെ ഭാ​ഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എം എ ലത്തീഫ് നിർദേശം നൽകിയെന്നും പാർട്ടി കണ്ടെത്തി

former kpcc secretary m a latheef suspended from congress party
Author
Thiruvananthapuram, First Published Nov 12, 2021, 1:16 PM IST

തിരുവനന്തപുരം: മുൻ കെപിസിസി സെക്രട്ടറി (kpcc secretary)എംഎ ലത്തീഫിന്(ma latheef) സസ്പെൻഷൻ(suspension). പാർട്ടിയുടെ പ്രാഥമിക അം​ഗത്വത്തിൽ നിന്നും ആറുമാസത്തേക്ക് ആണ് സസ്പെൻഷൻ. പാർട്ടിയിൽ നന്ന് പുറത്താക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ ഒരാഴ്ച സമയം നൽകിയിട്ടുണ്ട്. രേഖാമൂലം മറുപടി നൽകിയില്ലെങ്കിൽ തുടർ നടപടി  സ്വീകരിക്കുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചിട്ടുണ്ട്. 

ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ പാർട്ടി പ്രവർത്തകരിൽ വിഭാ​ഗീയ പ്രവർത്തനത്തിന് നേതൃത്വം കൊടുത്തത് ലത്തീഫാണെന്നാണ് പാർട്ടി നിയോ​ഗിച്ച അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ സന്ദർശനത്തിന്റെ ഭാ​ഗമായി മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ എം എ ലത്തീഫ് നിർദേശം നൽകിയെന്നും പാർട്ടി കണ്ടെത്തി. കെ പി സി സി ഭാരവാഹി പട്ടികക്കെതിരെ കെ പി സി സി ആസ്ഥാനത്തേക്ക് മാർച്ച് നടത്താൻ ആഹ്വാനം നൽകി,കോൺ​ഗ്രസ് യൂണിറ്റ് കമ്മറ്റി യോ​ഗങ്ങൾ പരാജയപ്പെടുത്താൻ ശ്രമിച്ചു തുടങ്ങി ​ഗുരുതര അച്ചടക്ക ലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.
 

Follow Us:
Download App:
  • android
  • ios