മുൻമന്ത്രിയും കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനുമായ ടി യു കുരുവിള (89) അന്തരിച്ചു. വി എസ് അച്യുതാനന്ദൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്ന അദ്ദേഹം 2006, 2011 വർഷങ്ങളിൽ കോതമംഗലത്ത് നിന്നാണ് നിയമസഭയിൽ എത്തിയത്.

കൊച്ചി: മുൻമന്ത്രി ടി യു കുരുവിള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 89 വയസ്സായിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ഏറെ നാളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് വൈസ് ചെയർമാനാണ്. വി എസ് അച്യുതാനന്ദൻ സർക്കാരിൽ പൊതുമരാമത്ത് മന്ത്രിയായിരുന്നു ടി യു കുരുവിള. 2006, 2011 വർഷങ്ങളിൽ കോതമംഗലത്ത് നിന്ന് നിയമസഭയിൽ എത്തി. റബർ ബോർഡ് അംഗം, സംസ്ഥാന ഹൗസിംഗ് ബോർഡ് ചെയർമാൻ എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൂറുമാറ്റക്കാരായ കേരള കോണ്‍ഗ്രസുകാര്‍ക്കിടയില്‍ എക്കാലത്തും പി ജെ ജോസഫിനോട് മാത്രം കൂറു പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നു കോതമംഗലത്തുകാരുടെ "കുര്‍ളാന്‍ ചേട്ടന്‍" . പഞ്ചായത്ത് പ്രസിഡന്‍റ് മുതല്‍ സംസ്ഥാന മന്ത്രി സ്ഥാനം വരെയുളള രാഷ്ട്രീയ പദവികള്‍ വഹിച്ച കേരള കോണ്‍ഗ്രസുകാരന്‍. യാക്കോബായ സഭയുടെ ശക്തനായ വക്താവെന്ന നിലയിലും വ്യവസായി എന്ന നിലയിലും ശ്രദ്ധേയനായിരുന്നു ടി യു കുരുവിള. 

നാളെ വൈകുന്നേരം നാല് മണി മുതൽ കോതമംഗലം ചേലാട്ടെ വീട്ടിൽ പൊതുദർശനം. സംസ്കാരം ഞായറാഴ്ച ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് കോതമംഗലം ചേലാട് സെന്‍റ് സ്റ്റീഫൻസ് ബസ്സേനിയ പള്ളി സെമിത്തേരിയിൽ നടക്കും.

YouTube video player