സോളാർ പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ ജേക്കബ് നൽകിയ ഹർജിയിലാണ് കെ. ബാബു മൊഴി നൽകിയത്.

കൊല്ലം: സോളാർ ഗൂഢാലോചന കേസിൽ മുൻ മന്ത്രി കെ. ബാബു കൊട്ടാരക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ മൊഴി നൽകി. കെ.ബി. ഗണേഷ് കുമാറും പരാതിക്കാരിയും തമ്മിൽ ബന്ധമുണ്ടെന്ന് ബിജു രാധാകൃഷ്ണൻ ഉമ്മൻ ചാണ്ടിയോട് പറഞ്ഞിരുന്നതായി കെ. ബാബു വ്യക്തമാക്കി. ഉമ്മൻ ചാണ്ടി തന്നെയാണ് ഇക്കാര്യം തന്നോട് സൂചിപ്പിച്ചതെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സോളാർ പരാതിയിൽ പേജുകൾ കൂട്ടിച്ചേർത്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് അഭിഭാഷകനായ സുധീർ ജേക്കബ് നൽകിയ ഹർജിയിലാണ് കെ. ബാബു മൊഴി നൽകിയത്. പരാതിക്കാരിയുമായി ഗണേഷ് കുമാറിന് അടുത്ത ബന്ധമുണ്ടെന്ന് ഗണേഷിന്റെ മുൻ പേഴ്‌സണൽ സ്റ്റാഫ് സുധീർ മലയിലും നേരത്തെ മൊഴി നൽകിയിരുന്നു.