രക്തത്തിലെ പ‍ഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു

ദില്ലി: മുന്‍മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ ശാരീരികാസ്വസ്ഥതകളെ തുടര്‍ന്ന് ദില്ലി ആര്‍ എം എല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തത്തിലെ പ‍ഞ്ചസാരയുടെ അളവില്‍ വ്യത്യാസം വന്നതിനെ തുടര്‍ന്ന് ന്യൂ ദില്ലി റെയില്‍വേ സ്റ്റേഷനില്‍ കുഴഞ്ഞു വീഴുകയായിരുന്നു. ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് ആര്‍എംഎല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വയോജന ക്ഷേമം സംബന്ധിച്ച നിയമസഭ സമിതിയില്‍അംഗമായ കടന്നപ്പള്ളി ഭോപ്പാലിലേക്ക് പോകാനാണ് ദില്ലി റയില്‍വേ സ്റ്റേഷനിലെത്തിയത്. കടന്നപ്പള്ളിയുടെ അനാരോഗ്യത്തെ തുടര്‍ന്ന് സമിതിയുടെ യാത്ര റദ്ദാക്കി.