Asianet News MalayalamAsianet News Malayalam

മുൻ മന്ത്രി എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു; സംസ്കാരം നാളെ പാലയിൽ

വനം വകുപ്പ് മുൻ മന്ത്രിയായിരുന്ന എൻ എം ജോസഫിന്‍റെ അന്ത്യം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു 

Former minister NM Joseph Neendukunnel passed away
Author
First Published Sep 13, 2022, 8:18 AM IST

കോട്ടയം :  ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്‍റും  വനം വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു .ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. ഇന്ന് വൈകുന്നേരം 4 മണിക്ക് പാലായിലെ വസതിയിൽ എത്തിച്ച് പൊതു ദർശനത്തിനു വെയ്ക്കും.

 

സംസ്കാരം നാളെ (14-09-2022- ബുധൻ) ഉച്ചകഴിഞ്ഞ് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്‍റ് തോമസ് പള്ളിയിൽ നടക്കും. പ്രവിത്താനം ആദോപ്പള്ളിൽ കുടുംബാംഗം ആയ മോളിയാണ് ഭാര്യ

കോണ്‍ഗ്രസ്സ് വിദ്യാർഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ ജീവിതം ആരംഭിച്ച് അടിയന്തിരാവസ്ഥക്കാലത്ത് ജനതാ പാര്‍ട്ടിയിലെത്തിയ പ്രൊഫ. എന്‍.എം. ജോസഫ് 1987 നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്‍റെ കേരളത്തിലെ ഏറ്റവും ഉറച്ച സീറ്റുകളിലൊന്നായ പൂഞ്ഞാറില്‍ അതിന്‍റെ കുത്തകക്കാരനായി അറിയപ്പെട്ടിരുന്ന പി.സി. ജോര്‍ജിനെ തോല്‍പ്പിച്ച് നിയമസഭയിലെത്തുകയും അത്യന്തം നാടകീയമായ ചില സംഭവങ്ങള്‍ക്കൊടുവില്‍ ആകസ്മികമായി മന്ത്രിപദവിയിലേക്ക് നിയുക്തനാകുകയും ചെയ്യുകയായിരുന്നു.

സെക്കന്തരാബാദിൽ തീപിടുത്തം , എട്ട് മരണം , അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

Follow Us:
Download App:
  • android
  • ios