അന്തരിച്ച കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരിയുടെ സംസ്കാരം ഇന്ന്
തിരുവനന്തപുരം: അന്തരിച്ച കുന്നംകുളം മുൻ എംഎൽഎയും സിപിഎം നേതാവുമായ ബാബു എം പാലിശ്ശേരിയുടെ സംസ്കാരം ഇന്ന്. ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് കുന്നംകുളം കൊരട്ടിക്കരയിലെ വീട്ടുവളപ്പിൽ പൊലീസ് ബഹുമതികളോടെയാണ് സംസ്കാരം നടക്കുക. പാർക്കിൻസൺസ് രോഗബാധിതനായി ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്. പാലിശ്ശേരിയുടെ ആഗ്രഹപ്രകാരം കണ്ണുകൾ ദാനം ചെയ്ത ശേഷമാണ് മൃതദേഹം സിപിഐഎം കുന്നംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിച്ചത്. പൊതുദർശനം പൂർത്തിയാക്കി ഇന്നലെ യാത്രിയോടെ കൊരട്ടിക്കരയിലെ വീട്ടിൽ എത്തിച്ചു.
1986 മുതല്‍ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തകനായ പാലിശ്ശേരി സിപിഎം സിപിഎം കുന്നംകുളം ഏരിയാ സെക്രട്ടറി, ജില്ലാ സെക്രട്ടറിയേറ്റംഗം എന്നീ നിലകളില്‍ പ്രവർത്തിച്ചിട്ടുണ്ട്. 2006ലും 2011ലും കുന്നംകുളം മണ്ഡലത്തെ നിയമസഭയിൽ പ്രതിനിധീകരിച്ചു. കൂടാതെ, ആന തൊഴിലാളി യൂണിയൻ സംസ്‌ഥാന പ്രസിഡന്റ്, ഗ്രന്ഥശാല സംഘം ജില്ലാ പ്രസിഡന്റ്, കലാമണ്ഡലം സിൻഡിക്കറ്റ് അംഗം, ജവാഹർ ബാലഭവൻ ഡയറക്‌ടർ, ജില്ലാ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.



