തൊടുപുഴ: കെആർവി പ്ലാൻ്റേഷൻ കേസിൽ എസ്പിയുടെ റിപ്പോർട്ട് തിരുത്തിയ സംഭവത്തിൽ, മൂന്നാർ ഡിവൈഎസ്പിയായിരുന്ന രമേഷ് കുമാറിന് സസ്പെൻഷൻ. കെആർവി പ്ലാൻ്റേഷൻ കേസിൽ രമേഷ് കുമാർ ഹൈക്കോടതിയിൽ തെറ്റായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. രമേഷ് കുമാറിൻ്റെ ഇടപെടലിൽ ഹൈക്കോടതി നിശിത വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തര വകുപ്പ് നടപടി എടുത്തത്.

രമേഷ് കുമാറിനെതിരെ വകുപ്പ് തല അന്വേഷണത്തിനും നിർദ്ദേശം ഉണ്ട്. നിലവിൽ ഇടുക്കി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ് രമേഷ് കുമാർ.