അതേസമയം, മത്സരരം​ഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോ​ഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

കോട്ടയം: പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനെതിരെ കരുത്തനായ സ്ഥാനാർത്ഥിയെ രംഗത്തിറക്കാൻ സിപിഎം. ജെയ്ക് സി തോമസ് അടക്കം 4 പേരാണ് നിലവിൽ പരിഗണനയിലുള്ളത്. അതേസമയം, മത്സരരം​ഗത്ത് പൊതുസ്വതന്ത്രൻ വേണമെന്ന അഭിപ്രായവും ശക്തമാണ്. ഔദ്യോ​ഗികമായി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതോടെ പ്രചാരണം തുടങ്ങിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.

പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിനുള്ള ഇടത് സ്ഥാനാർത്ഥി പട്ടിക ജെയ്ക് സി തോമസിന്റെ പേരിൽ ഒതുങ്ങില്ലെന്നാണ് സൂചന. കോട്ടയം ജില്ലാ കമ്മിറ്റിയുടെ കൂടി അഭിപ്രായം പരിഗണിച്ച് കടുത്ത രാഷ്ട്രീയ മത്സരം കാഴ്ചവയ്ക്കാൻ കഴിവുള്ള സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കാനാണ് സിപിഎം നീക്കം. കഴിഞ്ഞ രണ്ട് തവണയും ഉമ്മൻചാണ്ടിയുടെ എതിരാളിയായി മത്സരിച്ച ജെയ്ക് സി തോമസിനോട് മണർകാട് മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് നിലവിലുള്ള നിർദേശം. 

പുതുപ്പള്ളിയിൽ പ്രചാരണം തുടങ്ങി ചാണ്ടി ഉമ്മന്‍; പാര്‍ട്ടി ഏൽപ്പിച്ചത് വലിയ ഉത്തരവാദിത്തമെന്ന് ആദ്യ പ്രതികരണം

ജെയ്ക് ഇല്ലെങ്കിൽ റെജി സക്കറിയ, കെ.എം.രാധാകൃഷ്ണൻ പുതുപ്പള്ളി പാർട്ടി ഏരിയാ സെക്രട്ടറി സുഭാഷ് വർഗീസ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. മണ്ഡലത്തിലെ മത സാമുദായിക സന്തുലനാവസ്ഥകൾ കൂടി പരിഗണിച്ച് പൊതു സ്വതന്ത്രനെ ഇറക്കണമെന്ന അഭിപ്രായവും ചില നേതാക്കൾക്ക് ഉണ്ട്. വെള്ളിയാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ സ്ഥാനാർത്ഥി തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. 

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർത്ഥി, ഒറ്റക്കെട്ടായ അതിവേഗ തീരുമാനമെന്ന് നേതൃത്വം