മൂന്നുപേരുടെ മരണ കാരണം കൊവിഡാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രവസാമ്പിളുകള്‍ ആലപ്പുഴ ലാബിലേക്കയച്ചു. ഒരാൾക്ക് നേരത്തെ കൊവിഡ് നെഗറ്റീവായിരുന്നു.

കോഴിക്കോട്: കൊവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാലുപേർ ഇന്ന് മരിച്ചു. മലപ്പുറം ചീക്കോട് സ്വദേശി പറങ്ങോടന്‍ കോഴിക്കോട് ഒളവണ്ണ സ്വദേശി ഗിരീഷ്, കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ദുള്ള ബാഫഖി വയനാട് നെല്ലിയമ്പം സ്വദേശി അവറാന്‍ എന്നിവരാണ് മരിച്ചത്. 

Add Asianetnews as a Preferred SourcegooglePreferred

ഇവരില്‍ കോയിലാണ്ടി സ്വദേശി സെയ്ദ് അബ്ധുള്ള ബാഫഖി കോവിഡ് ബാധിച്ചാണ് മെഡിക്കല്‍ കോളേജിലെത്തിയതെങ്കിലും പിന്നിട് നടത്തിയ ആര്‍ടി പിസിആര്‍ ടെസ്റ്റില്‍ നെഗറ്റീവായിരുന്നു. മറ്റ് മൂന്നുപേരുടെയും മരണ കാരണം കൊവിഡാണോ എന്ന് സ്ഥിരീകരിക്കാന്‍ ശ്രവസാമ്പിളുകള്‍ ആലപ്പുഴ ലാബിലേക്കയച്ചു. ഗീരീഷ് കരള്‍ സംബന്ധമായ ചികില്‍സയ്ക്കും അവറാൻ ശ്വാസകോശ അര്‍ബുദത്തിനും പറങ്ങോടന്‍ പാമ്പുകടിക്കുള്ള ചികില്‍സയ്ക്കുമാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയത്.