Asianet News MalayalamAsianet News Malayalam

കാറില്‍ മയക്കുമരുന്ന് കടത്ത്; നാല് യുവാക്കൾ അറസ്റ്റിൽ

കണ്ണൂർ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടന്ന വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

Four youths were arrested for transporting drugs in their car
Author
Kannur, First Published Jul 10, 2022, 9:58 AM IST

കണ്ണൂര്‍: കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്നുമായി നാല് യുവാക്കൾ അറസ്റ്റിൽ. എം ഷഹീദ് , എം മുസമ്മിൽ, സി കെ അഫ്സൽ, സി അഫ്സൽ എന്നിവരാണ് പിടിയിലായത്. കണ്ണൂർ കിളിയന്തറ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടന്ന വാഹന പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. 11 ഗ്രാം മെത്താഫിറ്റാമിനും  കഞ്ചാവുമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.

കഞ്ചാവുമായി വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസിക്ക് 10 വര്‍ഷം തടവ്

മനാമ: രണ്ടര കിലോഗ്രാം കഞ്ചാവുമായി ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായ പ്രവാസി ഇന്ത്യക്കാരന് 10 വര്‍ഷം ജയില്‍ ശിക്ഷ. 65 വയസുകാരനായ ഇന്ത്യക്കാരനാണ് കഴിഞ്ഞ ദിവസം ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. വസ്‍ത്രങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചായിരുന്നു ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് കേസ് രേഖകള്‍ പറയുന്നു. വിമാനത്താവളത്തിലെ എക്സ്റേ മെഷീനില്‍ ലഗേജ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തി. വിപണിയില്‍ ഇതിന് 80,000 ദിനാര്‍ വില വരുമെന്നാണ് ഉദ്യോഗസ്ഥര്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്. വിമാനത്താവളത്തില്‍ വെച്ചുതന്നെ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്‍ത് തുടര്‍ നടപടികള്‍ക്ക് വിധേയനാക്കുകയായിരുന്നു.

എന്നാല്‍ ബാഗില്‍ മയക്കുമരുന്ന് ഉള്ളവിവരം തനിക്ക് അറിയില്ലായിരുന്നുവെന്ന് ഇയാള്‍ വാദിച്ചു. നാട്ടില്‍ വെച്ച് ഒരാള്‍ തന്ന സാധനങ്ങളായിരുന്നു അവയെന്നും ബഹ്റൈനിലുള്ള അയാളുടെ ബന്ധുവിന് കൊടുക്കാന്‍ ആവശ്യപ്പെട്ടതാണെന്നും പ്രതി പറഞ്ഞു. വസ്‍ത്രങ്ങള്‍ മാത്രമാണെന്നാണ് തന്നോട് പറഞ്ഞത്. 65 വയസുകാരനായ താന്‍ ഇന്നേ വരെ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും നാട്ടില്‍ നിന്ന് പരിചയപ്പെട്ട ആള് തന്നുവിട്ട പാര്‍സലാണെന്നും ഇയാള്‍ പറഞ്ഞു. 

ഈ പ്രായത്തില്‍ മയക്കുമരുന്ന് കടത്തിയിട്ട് താന്‍ എന്ത് ചെയ്യാനാണെന്നും പ്രതി കോടതിയില്‍ അദ്ദേഹം ചോദിച്ചു.  എന്നാല്‍ ഇത്തരം വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. പ്രതിക്കെതിരെ മതിയായ തെളിവുകളുണ്ടെന്ന് കണ്ടെത്തിയ കോടതി 10 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഒപ്പം 5000 ദിനാര്‍ പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ രാജ്യത്തു നിന്ന് നാടുകടത്തണമെന്നാണ് വിധി.

Follow Us:
Download App:
  • android
  • ios