മറ്റന്നാൾ കെ വി ജേക്കബ്ബിനെതിരെ ട്വൻറി20 യിലെ അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു.  

കൊച്ചി: ട്വന്റി 20 ജനകീയ കൂട്ടായ്മ ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് കെ വി ജേക്കബ് രാജിവെച്ചു. ട്വൻറി 20യിലെ ഭിന്നതയെ തുടർന്നാണ് രാജി. മറ്റന്നാൾ കെ വി ജേക്കബ്ബിനെതിരെ ട്വൻറി20 യിലെ അംഗങ്ങള്‍ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ട്വൻറി 20യുടെ നിയമ ലംഘനങ്ങൾക്ക് കൂട്ടുനിൽക്കാനാവാത്തതിനാലാണ് രാജിയെന്ന് കെ വി ജേക്കബ്ബ് പറഞ്ഞു. ട്വന്റി 20യിൽ ജനാധിപത്യമില്ല. പഞ്ചായത്തിന്റെ പദ്ധതി വിഹിതം പോലും ചെലവഴിക്കാനാവാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.