മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്‌ദുറഹ്‌മാനെതിരെ വിജിലൻസ് കേസെക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ സർക്കാർ. ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്

തിരുവനന്തപുരം: മെസിയുടെ പേരിൽ നടന്ന തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻമന്ത്രി അബ്‌ദുറഹ്‌മാനെതിരെ വിജിലൻസ് കേസെടുക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാതെ സർക്കാർ. ഗവർണറുടെ മുൻകൂർ അനുമതി വേണമെന്നാണ് ആഭ്യന്തരവകുപ്പ് പറയുന്നത്. ഫയൽ ഇതേവരെ ലോക്ഭവന് കൈമാറായില്ല. ഈ മാസം 5നാണ് ഡിജിപി ശുപാർശ നൽകിയത്. ഇതോടെ എസ്ഐടി അന്വേഷണം വഴിമുട്ടിയിരിക്കുകയാണ്. നിയമസഭ തിരക്കുകൾ കാരണം മറ്റ് ഫയലുകൾ പരിശോധിക്കുന്നില്ലെന്നാണ് ആഭ്യന്തരവകുപ്പിൻ്റെ വിശദീകരണം. വി അബ്ദു റഹ്മാൻ, പ്രൈവറ്റ് സെക്രട്ടറി സത്യപാലൻ, സ്പോർട്സ് കൗണ്‍സിൽ മുൻ പ്രസിഡൻറ് യു ഷറഫലി എന്നിവർക്കെതിരെ അഴിമതി തടയൽ നിയമപ്രകാരം അന്വേഷണം നടത്താൻ അനുമതി തേടിയാണ് എസ്ഐടി റിപ്പോർട്ട് നൽകിയത്.

YouTube video player