ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രം​ഗത്തെത്തി.

തിരുവനന്തപുരം: ഗവർണർ ഓംപ്രകാശ് മാഥൂറിനെതിരെ മന്ത്രി എ.പി. അനിൽകുമാർ രം​ഗത്ത്. ഞാൻ കഴിക്കുന്നതേ മറ്റുള്ളവരും കഴിക്കാവൂ എന്ന നിർബന്ധം ജനാധിപത്യ വിരുദ്ധമാണെന്നും വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം പറഞ്ഞു. ലോക് ഭവൻ പോലൊരു ഭരണഘടന സ്ഥാപനം ഉയർത്തിപ്പിടിക്കേണ്ടത് ഒരാളുടെ ഇഷ്ടമല്ല. എല്ലാവരുടെയും അവകാശങ്ങളാണ്. ഭക്ഷണത്തിലും സ്വാതന്ത്ര്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ഭവനിൽ മത്സ്യവും മാംസവും വേണ്ടെന്ന പുതിയ ഗവർണർ ഓം പ്രകാശ് മാഥൂറിന്‍റെ നിർദേശത്തിനെതിരെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും രം​ഗത്തെത്തി. ഭക്ഷണം ഓരോത്തരുടേയും സ്വാതന്ത്ര്യമാണ്. അത് മറ്റുള്ളവരല്ല തീരുമാനിക്കേണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.