Asianet News MalayalamAsianet News Malayalam

റേഷൻ കടയിലേക്ക് കൊണ്ടുവന്ന സൗജന്യകിറ്റുകൾ പാർട്ടി ഓഫീസിൽ;അംഗീകരിക്കാനാവില്ല, അന്വേഷിക്കുമെന്നും മന്ത്രി

സ്്ഥലപരിമിതി ഉണ്ടെങ്കിൽ സ്‌കൂളുകളിലോ ഓഡിറ്റോറിയങ്ങളിലോ കിറ്റുകൾ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് കിറ്റുകൾ പാർട്ടി ഓഫീസിൽ എത്തിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.


 

free ration kit controversy minister p thilothaman reaction
Author
Thiruvananthapuram, First Published Apr 24, 2020, 1:37 PM IST

തിരുവനന്തപുരം: വൈക്കത്തും  ചനാശ്ശേരിയിലും റേഷൻ  കടകളിൽ എത്തിക്കേണ്ട സൗജന്യ കിറ്റുകൾ സിപിഎം, സിപിഐ  പാർട്ടി ഓഫീസുകളിൽ സൂക്ഷിച്ച സംഭവം അന്വേഷിക്കുമെന്ന്് ഭക്ഷ്യമന്ത്രി പി തിലോത്തമൻ അറിയിച്ചു. ഏത് സാഹചര്യത്തിലായാലും പാർട്ടി ഓഫീസിൽ കിറ്റുകൾ സൂക്ഷിച്ചത് അംഗീകരിക്കാനാകാത്ത കാര്യമാണെന്നും അദ്്‌ദേഹം പറഞ്ഞു.

സ്്ഥലപരിമിതി ഉണ്ടെങ്കിൽ സ്‌കൂളുകളിലോ ഓഡിറ്റോറിയങ്ങളിലോ കിറ്റുകൾ സൂക്ഷിക്കണമെന്നാണ് നിർദ്ദേശം നൽകിയത്. ഏത് സാഹചര്യത്തിലാണ് കിറ്റുകൾ പാർട്ടി ഓഫീസിൽ എത്തിയതെന്ന് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈക്കത്തും ചങ്ങനാശ്ശേരിയിലും റേഷൻ ഷോപ്പുകളിൽ എത്തിക്കണ്ട സൗജന്യപലവ്യഞ്ജനകിറ്റുകൾ പാർട്ടി ഓഫീസുകളിൽ വച്ചത് വിവാദമായിരുന്നു.  വൈക്കത്ത് സിപിഐ ലോക്കൽ കമ്മറ്റി ഓഫീസിലും ചങ്ങനാശ്ശേരി മാടപ്പള്ളയിൽ സിപിഎം ഓഫീസിലുമാണ് കിറ്റുകൾ സൂക്ഷിച്ചത്. നാട്ടുകാരും ചില രാഷ്ട്രീയ പ്രവർത്തകരും വിവാദവുമായി രംഗത്തെത്തിയതോടെ കിറ്റുകൾ പാർട്ടി ഓഫീസുകളിൽ നിന്ന് മാറ്റി.

Read Also: റേഷൻ കടയിലേക്ക് കൊണ്ടുവന്ന സൗജന്യകിറ്റുകൾ സിപിഎം, സിപിഐ ഓഫീസുകളിൽ, വിവാദം...


 

Follow Us:
Download App:
  • android
  • ios