കണ്ണൂർ: ഞായറാഴ്ച അന്തരിച്ച കെപിസിസി ജനറൽ സെക്രട്ടറി കെ.സുരേന്ദ്രന്റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 12ന് പയ്യാമ്പലത്ത് വച്ചാണ് സംസ്കാര ചടങ്ങുകള്‍ നടക്കുന്നക. രാവിലെ 10 മണിക്ക് കണ്ണൂ‍ർ ജവഹർ ലൈബ്രറി ഹാളിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. 

സാമൂഹിക അകലം പാലിച്ച് ആളുകൾ കൂടാതെയായിരിക്കും പൊതുദർശനത്തിനുള്ള സൗകര്യം ഒരുക്കുക. ഐഎൻടിയുസിയുടെ ദേശീയ സെക്രട്ടറി ആയിരുന്ന സുരേന്ദ്രൻ 2012 മുതൽ നാല് വ‍ർഷം കണ്ണൂർ ഡിസിസി അധ്യക്ഷനായിരുന്നു. ഞായറാഴ്ച വൈകുന്നേരം  ഹൃദയാഘാതത്തെ തുടർന്നാണ് സുരേന്ദ്രൻ മരിച്ചത്.

തിരുവേപ്പതി മില്ലിൽ സ്റ്റോർ കീപ്പറായി ജോലി തുടങ്ങിയ സുരേന്ദ്രൻ തൊഴിലാളി നേതാവായി വള‍ർന്നു. കെ കരുണാകരനായിരുന്നു ഗുരു. രണ്ടുതവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് സംഘടനാ രംഗത്ത് സജീവമായ സുരേന്ദ്രൻ ഐഎൻടിസിയുടെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായിരുന്നു. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം സൂക്ഷിച്ച സുരേന്ദ്രൻ ഹിന്ദിയിലും ഇംഗ്ലീഷിലും തമിഴിലും പ്രസംഗിച്ച് ആളുകളുടെ കൈയ്യടി നേടി. 

Read Also:കോൺഗ്രസ് നേതാവ് കെ സുരേന്ദ്രൻ അന്തരിച്ചു