Asianet News MalayalamAsianet News Malayalam

'മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ല', സിപിഎമ്മിനെതിരെ മുൻ മന്ത്രി ജി സുധാകരൻ

പാർട്ടിക്ക് പുറത്തുള്ളവർക്കും സിപിഎമ്മിൽ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളർന്നത് അങ്ങനെയാണ്. മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ലെന്ന് ഓ‍ര്‍മ്മിക്കണം.

g sudhakaran leader of cpim criticised cpm on workers atrocities apn
Author
First Published Dec 26, 2023, 6:22 PM IST

ആലപ്പുഴ : സിപിഎമ്മിനെതിരെ വിമ‍ര്‍ശന സ്വരമുയ‍ര്‍ത്തി മുൻ മന്ത്രി ജി സുധാകരൻ. 'മറ്റുള്ളവരെ അടിച്ചിട്ട് അത് വിപ്ലവമെന്ന് പറയുന്നത് ശരിയല്ലെന്നും പാർട്ടിക്ക് പുറത്തുള്ളവർക്കും സ്വീകാര്യത ഉണ്ടാകണമെന്നും ആലപ്പുഴയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കവേ ജി സുധാകരൻ അഭിപ്രായപ്പെട്ടു. 'പാർട്ടിക്ക് പുറത്തുള്ളവർക്കും സിപിഎമ്മിൽ സ്വീകാര്യത ഉണ്ടാകണം. പ്രസ്ഥാനം വളർന്നത് അങ്ങനെയാണ്. മാർക്സിസ്റ്റുകാർ മാത്രം വോട്ട് ചെയ്താൽ ജയിക്കില്ലെന്ന് ഓ‍ര്‍മ്മിക്കണം. കണ്ണൂരിൽ ചിലയിടത്ത് അതിന് കഴിയുമായിരിക്കും'. പക്ഷേ ആലപ്പുഴയിൽ അത് നടക്കില്ലെന്നും സുധാകരൻ തുറന്നടിച്ചു. ആലപ്പുഴയിൽ പുസ്തക പ്രകാശന ചടങ്ങിൽ വച്ചായിരുന്നു സുധാകരന്റെ പരാമർശം. 

 

 

 

 

Latest Videos
Follow Us:
Download App:
  • android
  • ios