തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസില്‍ അധോലോക കുറ്റവാളി രവി പൂജാരിയെ കേരള പൊലീസ് ചോദ്യം ചെയ്തു. 2016 ൽ രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലാണ് ചോദ്യം ചെയ്യൽ. ബെംഗളൂരിലെ ആശുപത്രിയിൽ വച്ചാണ് കേരള പൊലീസ് രവി പൂജാരിയെ ചോദ്യം ചെയ്തത്. കൻ്റോണ്‍മെൻ്റ് എസിപിയാണ് ചോദ്യം ചെയ്തത്.