തീർന്ന ഗ്യാസ് സിലിണ്ടർ മാറ്റി പുതിയ സിലിണ്ടർ വയ്ക്കുമ്പോൾ തീ പിടിക്കുകയായിരുന്നു
അങ്കമാലി: എറണാകുളം അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിൽ ഗ്യാസ് സിലിണ്ടർ ചോർച്ച. കെഎസ്ആർടിസിയുടെ ഭക്ഷണശാലയിലെ അടുക്കളയിലാണ് സിലിണ്ടർ ചോർച്ച ഉണ്ടായത്. ഉച്ചയ്ക്ക് 1.30ക്കാണ് സംഭവം. തീർന്ന ഗ്യാസ് സിലിണ്ടർ മാറ്റി പുതിയ സിലിണ്ടർ വയ്ക്കുമ്പോൾ തീ പിടിക്കുകയായിരുന്നു. അങ്കമാലി ഫയർ ഫോഴ്സ് ഉടൻ തന്നെ സ്ഥലത്തെത്തി തീയണക്കുകയും സിലിണ്ടർ മാറ്റുകയും ചെയ്തു.


