കേസിൽ ഗൂഢാലോചനയുണ്ടെന്നും പണമിടപാടിൽ വിദേശത്ത് നിന്നുള്ള ഇടപെടലുണ്ടെന്നും സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് വാദിച്ചു.
ദില്ലി: മലയാളി വിദ്യാർത്ഥിയെ ലിംഗമാറ്റ ശസ്ത്രക്രിയ്ക്ക് പ്രേരിപ്പിച്ച് പണപ്പിരിവ് നടത്തിയെന്ന കേസിൽ യുപി സ്വദേശിനിയുടെ മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യണമെന്ന സംസ്ഥാനത്തിൻ്റെ ആവശ്യം അംഗീകരിച്ചാണ് ജസ്റ്റിസ് ജെ.കെ.മഹേശ്വരി അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. കേസിൽ ഗൂഢാലോചനയുണ്ടെന്നും പണമിടപാടിൽ വിദേശത്ത് നിന്നുള്ള ഇടപെടലുണ്ടെന്നും സംസ്ഥാനത്തിനായി സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് വാദിച്ചു. അതിനാൽ പ്രതിയെ കസ്റ്റിഡിയിൽ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാനവും വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ അഭിഭാഷകൻ അനിൽ കൌശിക്കും കോടതിയെ അറിയിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചാണ് സുപ്രീം കോടതി ഹർജി തള്ളിയത്.
ഹോർമോൺ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിദ്യാർത്ഥിയെ കരുവാക്കി ഓൺലൈൻ കൂട്ടായ്മയിലൂടെ പണപ്പിരിവ് നടത്തിയെന്നാണ് തിരുവനന്തപുരം സ്വദേശിയായ പ്ലസ്ടുകാരന്‍റെ മാതാപിതാക്കൾ പരാതി നൽകിയത്. പരാതിയിൽ കേരള സൈബർ പൊലീസാണ് കേസ് എടുത്ത് നടപടി തുടങ്ങിയത്. എന്നാൽ, സമൂഹ മാധ്യമ വഴി പരിചയപ്പെട്ട വിദ്യാർത്ഥിക്ക് ഈക്കാര്യത്തിൽ സഹതാപം തോന്നി പണപ്പിരിവിനായി തന്‍റെ ബാങ്കിംഗ് വിവരങ്ങൾ നൽകിയതാണെന്നും മറ്റ് ഇടപെടലുകൾ വിദ്യാർത്ഥി തന്നെയാണ് നേരിട്ട് നടത്തിയതെന്നും ഹർജിക്കാരിയായ യുപി സ്വദേശിയായ ബിടെക്ക് വിദ്യാർത്ഥിയ്ക്കായി ഹാജരായ അഭിഭാഷകർ വാദിച്ചത്.
ദേശീയ സുരക്ഷ നിയമം ചുമത്തൽ: നിയമത്തെ ദുരുപയോഗം ചെയ്യുന്നു, യു പി സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി
നേരത്തെ കേസിലെ തുടർ നടപടികൾ സ്റ്റേ ചെയ്യാനും സംസ്ഥാനത്തിന് നോട്ടീസ് അയ്ക്കാനും സുപ്രീം കോടതി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഹർജിയെ എതിർത്ത സംസ്ഥാനസർക്കാർ ഹൈക്കോടതിയടക്കം കേസിന്റെ ഗൗരവം കണക്കിലെടുത്ത് യുവതിയുടെ ജാമ്യാപേക്ഷ തള്ളിയതാണെന്നും. ഇത്രയെറെ വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും ഇത്തരം ഒരു തട്ടിപ്പ് നടത്താൻ യുവതി ശ്രമിച്ചെന്നും, മാത്രമല്ല ഈ തട്ടിപ്പിന് പിന്നിൽ മറ്റു സംഘമുണ്ടോ എന്ന് അന്വേഷണം വേണമെന്ന് കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. കേസിൽ ഹർജിക്കാരിക്കായി അഭിഭാഷകരായ ദിവാൻ ഫാറൂഖ്, ശ്രീറാം പാറക്കാട്ട്, എം എസ് വിഷ്ണു ശങ്കർ എന്നിവര്‍ ഹാജരായി.
