ഇവർ ഈ സ്കൂളിൽ നിന്ന് പടിയിറങ്ങുന്നത് 1968ലാണ്. അതായത് 55  വർഷങ്ങൾക്ക് മുമ്പ്. 

ആലപ്പുഴ: ആലപ്പുഴ ചെട്ടികുളങ്ങരയിൽ 55 വർഷം മുമ്പ് എസ് എസ് എൽ സി കഴിഞ്ഞിറങ്ങിയവരുടെ ഒത്തുചേരൽ അവിസ്മരണീയമായി. അന്ന് പഠിപ്പിച്ച അധ്യാപകരെ പീഠത്തിലിരുത്തി കാൽ കഴുകി ​ഗുരുവന്ദനം ചെയ്താണ് ഇവർ ആദരിച്ചത്. ഇവർ ഈ സ്കൂളിൽ നിന്ന് പടിയിറങ്ങുന്നത് 1968ലാണ്. അതായത് 55 വർഷങ്ങൾക്ക് മുമ്പ്. അവർ വീണ്ടും ഒത്തു കൂടി ഓർമ്മകൾ പുതുക്കുകയാണ്. പലരുമെത്തിയത് മക്കളും പേരക്കുട്ടികളുമായി. ഹെഡ്മാസ്റ്റർ സി ചന്ദ്രശേഖരൻ പിള്ളയടക്കം അന്ന് പഠിപ്പിച്ച എട്ട് അധ്യാപകരും ചടങ്ങിനെത്തി. അധ്യാപകരെ പീഠത്തിലിരുത്തി കാൽ കഴുകിയാണ് ​ഗുരുവന്ദനം നടത്തിയത്. മുതിർന്ന ഐഎഎസ് ഉദ്യോ​ഗസ്ഥൻ രാജു നാരായണ സ്വാമി ആയിരുന്നു മുഖ്യ അതിഥി. ടിടിസി വിദ്യാർത്ഥികളും ഇപ്പോഴത്തെ അധ്യാപകരും ചടങ്ങിൽ സംബന്ധിക്കാനെത്തിയിരുന്നു. 

അമ്പത്തഞ്ചാണ്ടിനിപ്പുറം.. 1968 ബാച്ചിന്റെ ഗെറ്റ്ടുഗതർ | 1968 SSLC batch get together